മൂന്ന് ദേശീയഅവാര്‍ഡ് ജേതാക്കളുടെ സംഗമം

തീവണ്ടിയുടെ ലൊക്കേഷനില്‍ വച്ച് മൂന്ന് ദേശീയ അവാര്‍ഡ് ജേതാക്കളെ കണ്ടു. സുരാജ് വെഞ്ഞാറമ്മൂട്, സുരഭി, മുസ്തഫ. 2013 ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയത് സുരാജ് വെഞ്ഞാറമ്മൂടായിരുന്നല്ലോ. ഡോ. ബിജു സംവിധാനം... Read More

തീവണ്ടിയുടെ ലൊക്കേഷനില്‍ വച്ച് മൂന്ന് ദേശീയ അവാര്‍ഡ് ജേതാക്കളെ കണ്ടു. സുരാജ് വെഞ്ഞാറമ്മൂട്, സുരഭി, മുസ്തഫ.
2013 ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയത് സുരാജ് വെഞ്ഞാറമ്മൂടായിരുന്നല്ലോ. ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ.
പോയവര്‍ഷത്തെ മികച്ച നടിയായിരുന്നു സുരഭി. ചിത്രം മിന്നാമിനുങ്ങ്. ദേശീയ ജൂറിക്ക് മുന്നില്‍ മറ്റൊരു പേരും സുരഭിക്കൊപ്പം മത്സരരംഗത്തില്ലായിരുന്നുവെന്നത് അവരുടെ അംഗീകാരത്തിന് മാറ്റുകൂട്ടുന്നു.
മൂന്നാമന്‍ മുസ്തഫ. 62-ാം ദേശീയപുരസ്ക്കാര സമിതിയുടെ പ്രത്യേകപരാമര്‍ശം നേടിയ നടന്‍. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐനിലെ പ്രകടനമാണ് മുസ്തഫയെ ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിന് അര്‍ഹനാക്കിയത്.

 

ഈ പ്രതിഭകളെ ഒന്നിച്ച് ഒരിടത്ത് കണ്ടപ്പോള്‍ അവരെ ചേര്‍ത്ത് ഒരു ഫോട്ടോ എടുക്കാനുള്ള ഒരുക്കങ്ങള്‍ ഞങ്ങളും ആരംഭിച്ചു. അപ്പോഴാണ് സുരാജ് അത് പറഞ്ഞത്.
‘ദേശീയപുരസ്കാരജേതാക്കള്‍ രണ്ടുപേരെയുള്ളു. പരാമര്‍ശം കിട്ടിയവരെയൊന്നും ഇതിലുള്‍പ്പെടുത്താന്‍ പറ്റില്ല.’
സുരാജിന്‍റെ തമാശ അവിടെ ചിരി പടര്‍ത്തിയപ്പോള്‍ സുരഭി വാശിയോടെ വാദിച്ചു.
‘ജൂറി പരാമര്‍ശവും അംഗീകാരം തന്നെയാണ്.’
‘തമാശ പറഞ്ഞതല്ലേ മുത്തേ?’ സുരാജ് സുരഭിയെ തിരുത്തിക്കൊണ്ട് പറഞ്ഞു.
‘മികച്ച നടന്‍, അല്ലെങ്കില്‍ നടി. അതുകഴിഞ്ഞാല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ്. അതിനും താഴെയാണ് പ്രത്യേകപരാമര്‍ശം. എങ്കിലും പോട്ടെ,’ ഫോട്ടോയ്ക്ക് പോസുചെയ്തേക്കാം. പക്ഷേ ഫോട്ടോയ്ക്ക് താഴെ പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടന്‍ എന്ന് എഴുതാന്‍ മറക്കരുത്.’
ഇത്തവണ സുരാജിന്‍റെ തമാശ ശരിക്കും ആസ്വദിച്ചത് സുരഭി തന്നെയായിരുന്നു.
ഫോട്ടോയെടുക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണട എടുത്തിട്ടില്ലെന്ന് സുരഭി പറഞ്ഞു. അത് ക്യാരക്ടര്‍ പ്രോപ്പര്‍ട്ടിയാണ്. അതാവശ്യമില്ലെന്ന് സുരാജ് പറഞ്ഞു. പക്ഷേ സുരഭി വിട്ടില്ല. മൂന്നുപേരും ഫോട്ടോയെടുത്ത് പിരിയുമ്പോള്‍ സുരഭി ഓടിപ്പോയി കണ്ണടയെടുത്തുകൊണ്ടുവന്നു. പിന്നെ തനിച്ച് തന്‍റെയൊരു ഫോട്ടോ എടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷമാണ് സുരഭി പിന്തിരിഞ്ഞത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO