സംവിധായികയാകാന്‍ താല്‍പ്പര്യമില്ലാതെ തബ്ബു

കുറെക്കാലംവരെ സിനിമ പ്രവാസത്തിലായിരുന്നു തബ്ബു 'അന്ധാധുന്‍' എന്ന ചിത്രത്തിന്‍റെ വിജയത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു. പ്രണയവും നര്‍മ്മവും ദുരൂഹതയും വിസ്മയവും ഒരു ചരടില്‍ കോര്‍ത്ത ചിത്രമാണ് അന്ധാധുന്‍. ചിത്രത്തിന്‍റെ പ്രത്യേകതയെക്കുറിച്ചും സംവിധായകന്‍ ശ്രീറാം രാഘവന്‍ തനിക്ക്... Read More

കുറെക്കാലംവരെ സിനിമ പ്രവാസത്തിലായിരുന്നു തബ്ബു ‘അന്ധാധുന്‍’ എന്ന ചിത്രത്തിന്‍റെ വിജയത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു. പ്രണയവും നര്‍മ്മവും ദുരൂഹതയും വിസ്മയവും ഒരു ചരടില്‍ കോര്‍ത്ത ചിത്രമാണ് അന്ധാധുന്‍. ചിത്രത്തിന്‍റെ പ്രത്യേകതയെക്കുറിച്ചും സംവിധായകന്‍ ശ്രീറാം രാഘവന്‍ തനിക്ക് നല്‍കിയ പ്രത്യേക പരിഗണനയെക്കുറിച്ചും സഹനടനായ ആയുഷ്മാന്‍ ഖുറാനുമൊത്തുള്ള അഭിനയാനുഭവത്തെക്കുറിച്ചും വാചാലയാകവെയാണ് തബ്ബുവിനോട് ഒരു ചോദ്യം ചോദിച്ചത്-

 

 

ചാന്ദ്നി ബാറിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നിങ്ങള്‍ എന്നാണ് ഒരു നിങ്ങള്‍ എന്നാണ് ഒരു നിര്‍മ്മാതാവോ അല്ലെങ്കില്‍ സംവിധായികയായോ ക്യാമറയ്ക്ക് പിന്നിലേയ്ക്ക് വരുന്നത്?

 

‘നിര്‍മ്മാതാവും സംവിധായികയൊന്നുമാകാന്‍ എനിക്കൊട്ടും താല്‍പ്പര്യമില്ല. എനിക്ക് അതിന് കഴിവില്ലെന്നതാണ് സത്യം. അടുത്തവര്‍ഷം എന്താണ് സംഭവിക്കുന്നതെന്നുപോലും എനിക്കറിയില്ല.’ തബ്ബു പറഞ്ഞു.

 

പ്രധാന വേഷത്തിലല്ലെങ്കിലും തബ്ബുവിന്‍റെ പുതിയ ചിത്രം സല്‍മാന്‍ഖാന്‍ അഭിനയിക്കുന്ന ‘ഭാരത്’ ആണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO