പൃഥ്വിരാജ് ചിത്രത്തിലൂടെ പ്രസന്ന മലയാളത്തിലേക്ക്

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലൂടെ തമിഴ് നടൻ പ്രസന്ന ആദ്യമായി മലയാളത്തിലേക്ക്.  കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മാജിക്ക് ഫ്രയിംസിന്റെ... Read More

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലൂടെ തമിഴ് നടൻ പ്രസന്ന ആദ്യമായി മലയാളത്തിലേക്ക്.  കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പ്രസന്ന അഭിനയിച്ച തുപ്പറിവാളന്‍ എന്ന ചിത്രം കേരളത്തിലും വലിയ ഹിറ്റായിരുന്നു. വിശാലിനൊപ്പം ഗംഭീര പ്രകടനമാണ് പ്രസന്നയും ചിത്രത്തിൽ കാഴ്ചവച്ചത്. ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ തുപ്പറിവാളന്‍ന്റെ രണ്ടാം ഭാഗത്തിലാണ് പ്രസന്ന അഭിനയിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO