‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’ കൊല്ലത്ത് ആരംഭിച്ചു

ഭഗത് മാനുവല്‍, അര്‍ജ്ജുന്‍, ദേവിക നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി.'   വിവാഹത്തെ ഭയക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്, നവാഗതനായ... Read More

ഭഗത് മാനുവല്‍, അര്‍ജ്ജുന്‍, ദേവിക നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി.’

 

വിവാഹത്തെ ഭയക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്, നവാഗതനായ സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി.’ വിവാഹത്തലേന്ന് നാടുവിട്ടുപോകുന്ന ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതോടെ ഉടലെടുക്കുന്ന സംഭവങ്ങളും, തുടര്‍ന്നുള്ള ആ പെണ്‍കുട്ടിയുടെ കഥയുമാണ് ഇതിവൃത്തം.

 

 

ഷിനോജ് വര്‍ഗ്ഗീസ്, ബൈജു, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, കലാഭവന്‍ നവാസ്, മണികണ്ഠന്‍ പട്ടാമ്പി, ഹരീഷ്, നസീര്‍ സംക്രാന്തി, സിദ്ധാര്‍ത്ഥ്, റെനീസ്, ഷാഫി, വിനോദ് കെടാമംഗലം, ശശാങ്കന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങള്‍.

 

ആപ്പിള്‍ സിനിമാസിന്‍റെ ബാനറില്‍ നവാസ്.എസ്, സജിനായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബാലമുരുകന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ദീപക് നിലമ്പൂര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO