മറ്റൊരു ശക്തമയാ കഥാപാത്രവുമായി രാധിക വീണ്ടും മലയാളത്തില്‍

ഗിരീഷ് പണിക്കര്‍ മട്ടട സംവിധാനം ചെയ്യുന്ന ഗാംബിനോസില്‍ മമ്മ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴിലെ പ്രശസ്ത നടി രാധികശരത്കുമാറാണ്. സൂപ്പര്‍ഹിറ്റ് വിജയം നേടിയ രാമലീലയ്ക്കുശേഷം മലയാളത്തില്‍ രാധിക അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഗാംബിനോസിനുണ്ട്.  ... Read More

ഗിരീഷ് പണിക്കര്‍ മട്ടട സംവിധാനം ചെയ്യുന്ന ഗാംബിനോസില്‍ മമ്മ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴിലെ പ്രശസ്ത നടി രാധികശരത്കുമാറാണ്. സൂപ്പര്‍ഹിറ്റ് വിജയം നേടിയ രാമലീലയ്ക്കുശേഷം മലയാളത്തില്‍ രാധിക അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഗാംബിനോസിനുണ്ട്.

 

‘ശക്തമായ സ്ത്രീകഥാപാത്രമായതുകൊണ്ട് അതിന് പറ്റിയ ഒരാളെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പലരും പല പേരുകളും പറഞ്ഞു. അതൊന്നും കഥാപാത്രത്തിന് യോജിക്കുന്നതായിരുന്നില്ല. പലപ്പോഴായുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് രാധിക മാഡം വരുന്നത്. ഉടനെതന്നെ ചെന്നൈയില്‍ പോയി മാഡത്തിനെ കണ്ട് സംസാരിച്ചു.

 

കഥ പറഞ്ഞും കഥാപാത്രത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. അമ്മയാണ് അമ്മൂമ്മയാണ് ഡോണ്‍ ആണ്. ഓരോ നിമിഷവും ഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും വ്യത്യസ്ത പാതകളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഉറച്ച മനസ്സിന്‍റെ ഉടമയാണ്. കഥയും കഥാപാത്രത്തെയും കേട്ടശേഷം രാധികമാഡം സമ്മതം മൂളി. ചെന്നൈയില്‍ നിന്നുമാറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് എത്ര ദിവസം വേണമെന്ന് ചോദിച്ചു. ദിവസം പറഞ്ഞു… രാധികമാഡം ഓകെ പറഞ്ഞതോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ വേഗത്തിലായി.

 

മാഡം വളരെ ഫ്രണ്ട്ലിയാണ്. സപ്പോര്‍ട്ടീവ് മൂഡാണ്. നമുക്ക് പുതിയ എനര്‍ജി കിട്ടിയതുപോലെയായി.

 

 

വിനയന്‍ സാറിന്‍റെ മകന്‍ വിഷ്ണുവാണ് നായകന്‍. വിഷ്ണുവിന്‍റെ കഥാപാത്രത്തിലൂടെയാണ് കഥയുടെ സഞ്ചാരം. കഥയിലെ നിര്‍ണ്ണായക ടേണിംഗ് പോയിന്‍റാണ് ഈ കഥാപാത്രം. നമുക്ക് ഹീറോയിസമില്ലാത്ത മുഖം വേണമായിരുന്നു. പുതിയ ആളുകളില്‍ പലരേയും നോക്കിയതാണ്. പക്ഷേ കഥാപാത്രവുമായി കൂടുതല്‍ ചേര്‍ച്ച തോന്നിയത് വിഷ്ണുവിനെയാണ്’ സംവിധായകന്‍ പറഞ്ഞു.

 

സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ, സാലു കെ. ജോര്‍ജ്ജ് എന്നിവരാണ് ഗാംബിനോസിലെ പ്രധാന അഭിനേതാക്കള്‍.

 

 

സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഗാംബിനോസ്
സഹസംവിധായകനായി ഒരു പിടി സിനിമകളില്‍ പ്രവര്‍ത്തിച്ച പരിചയവും അക്കാഡമിക് പഠനവും കഴിഞ്ഞാണ് ഗിരീഷ് മട്ടട സ്വതന്ത്രസംവിധായകനാകുന്നത്. സംവിധായകന്‍ വിനയന്‍റെ കൂടെ എട്ട് പടങ്ങളില്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്തു. പിന്നീട് ന്യൂസിലാന്‍റില്‍ ഫിലിം മേക്കിംഗ് കോഴ്സ് പഠിച്ചു. ചലച്ചിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാഡമിയിലും ഒരു വര്‍ഷത്തെ പഠനം. സിനിമയെക്കുറിച്ച് അക്കാഡമിക്കായ അറിവും സഹസംവിധായകനെന്ന നിലയിലുള്ള പരിചയസമ്പത്തുമായാണ് ഗിരീഷ് മട്ടട ഗാംബിനോസ് ഒരുക്കുന്നത്.

 

എന്‍റേ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഈ സിനിമ. എന്‍റെ ഡ്രീം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നതെന്ന് സംവിധായകന്‍ ഗിരീഷ് പറഞ്ഞു.

 

കങ്കാരു ബ്രോഡ്കാസ്റ്റിംഗിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സക്കീര്‍ മഠത്തിലാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO