പുതിയ തലമുറയുടെ ‘ദി ഗാംബ്ലര്‍’

മഹാരാജാസ് കോളേജിന്‍റെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയകഥ പറഞ്ഞ 'മെക്സിക്കന്‍ അപാരത' ഒരു ന്യൂജെന്‍ സിനിമ ആയിരുന്നതുകൊണ്ടുതന്നെ യുവജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാമ്പസ് രാഷ്ട്രീയത്തിന്‍റെ പുതിയ ചില അനുഭവങ്ങളും സന്ദര്‍ഭങ്ങളുമായിരുന്നു സംവിധായകന്‍ ആ ചിത്രത്തിലൂടെ നമുക്ക് മുന്നില്‍... Read More

മഹാരാജാസ് കോളേജിന്‍റെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയകഥ പറഞ്ഞ ‘മെക്സിക്കന്‍ അപാരത’ ഒരു ന്യൂജെന്‍ സിനിമ ആയിരുന്നതുകൊണ്ടുതന്നെ യുവജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാമ്പസ് രാഷ്ട്രീയത്തിന്‍റെ പുതിയ ചില അനുഭവങ്ങളും സന്ദര്‍ഭങ്ങളുമായിരുന്നു സംവിധായകന്‍ ആ ചിത്രത്തിലൂടെ നമുക്ക് മുന്നില്‍ കാട്ടിത്തന്നത്. ടോം ഇമ്മട്ടി എന്ന നവാഗതനായിരുന്നു മെക്സിക്കന്‍ അപാരതയുടെ സംവിധായകന്‍. ടോം ഇമ്മട്ടി വീണ്ടും പുതിയ തലമുറയ്ക്കുവേണ്ടി ഒരു കഥ പറയുകയാണ് ‘ദി ഗാംബ്ലര്‍’ എന്ന ചിത്രത്തിലൂടെ.

 

ഈ ചിത്രം ഒരു കുടുംബത്തിന്‍റെ കഥയാണ്. ആന്‍സന്‍ ഒരു ആഡ്ഫിലിം മേക്കറാണ്. ഇന്നത്തെ യൂത്തിന്‍റെ പ്രതിനിധിയും പ്രതീകവുമാണ് ആന്‍സന്‍. അയാളുടെ ഭാര്യ ഡയാന. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. പേര് ജോര്‍ജ്ജ്. ഏഴുവയസ്സുകാരനായ മകന്‍റെ വിദ്യാഭ്യാസത്തിന്‍റെ കാര്യങ്ങളുമായിട്ടുള്ള ഒരു ചര്‍ച്ച നടക്കുന്നുണ്ട്. പിതാവെന്നും ഭര്‍ത്താവെന്നുമുള്ള നിലയില്‍ ആന്‍സന്‍റെ ആശയങ്ങളും അഭിപ്രായങ്ങളും ഗൗരവമേറിയതായിരുന്നു, വിലപ്പെട്ടതായിരുന്നു. ഡയാനയുടെ ആശയങ്ങളും അഭിപ്രായങ്ങളും അതുപോലെ തന്നെ പ്രാധാന്യം നിറഞ്ഞതായിരുന്നു. ഇവര്‍ക്കരികിലേക്ക് വന്നെത്തുന്ന ചില കഥാപാത്രങ്ങളുടെ സാമീപ്യത്തിലൂടെയാണ് ഈ സിനിമയുടെ കഥാവികസനം നടക്കുന്നത്.

 

 പ്രകാശ് വേലായുധന്‍, ടോം ഇമ്മട്ടി, തങ്കച്ചന്‍ ഇമ്മാനുവല്‍

നല്ല സിനിമകളുടെ ഭാഗമാകും

കഥ തുടരുന്നു, സ്വപ്നസഞ്ചാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തങ്കച്ചന്‍ ഇമ്മാനുവലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ‘ദി ഗാംബ്ലര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് തങ്കച്ചന്‍ പറയുന്നു. നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹമെന്നും കുടുംബസദസ്സുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള നല്ല കഥകള്‍ ഇനിയും സിനിമയാക്കാനുള്ള പദ്ധതികളുണ്ടെന്നും തൃശൂരിലെ ലൊക്കേഷനില്‍ വച്ച് തങ്കച്ചന്‍ പറയുകയുണ്ടായി.

 

കുടുംബങ്ങളെ, പ്രത്യേകിച്ചും കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രം

ആന്‍സന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ആന്‍സന്‍ പോളാണ്. കെ.ക്യു എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തിയ ആന്‍സണ്‍പോള്‍, സു… സു… സുധി വാത്മീകം, ഊഴം, റമോ(തമിഴ്), സോളോ, കല- വിപ്ലവം-പ്രണയം, ആട് 2 എന്നീ ചിത്രങ്ങള്‍ക്കുശേഷം അബ്രഹാമിന്‍റെ സന്തതികളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ആ സിനിമയാണ് ഈ നടനെ ഏറെ പ്രശസ്തനാക്കിയത്. മലയാളസിനിമയില്‍ ഉന്നതമായ ഒരു സ്ഥാനം ആന്‍സന്‍പോള്‍ എന്ന യുവനടനെ കാത്തിരിക്കുന്നുണ്ട്.

 

 

ആന്‍സന്‍ എന്ന നായകകഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതിന് നടന്‍ ആന്‍സന്‍പോളിന് നിമിത്തമായത് മറ്റൊരു സിനിമയായിരുന്നു. അതായത് ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന സിനിമയില്‍ സംവിധായകന്‍ ടോം ഇമ്മട്ടിയുടെ മകന്‍ ജോര്‍ജ്ജ് അഭിനയിച്ചിരുന്നു. ആ ലൊക്കേഷനില്‍ വച്ചാണ് ടോമും ആന്‍സന്‍പോളും ഏറെ സൗഹൃദക്കാരാകുന്നത്. സിനിമാമേഖലയിലെ അനുഭവങ്ങളും കാഴ്ചകളും സിനിമാക്കഥകളും ഒക്കെ സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതിലൂടെയാണ് ഞാന്‍ ദി ഗാംബ്ലര്‍ എന്ന ഈ സിനിമയിലേക്ക് പ്രവേശിക്കുന്നതെന്ന് ആന്‍സന്‍പോള്‍ പറഞ്ഞു.

 

കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഈ സിനിമയുടെ കഥ വളരെ എക്സൈറ്റഡായി എനിക്ക് തോന്നിയിരുന്നു- ആന്‍സന്‍ കൂട്ടിച്ചേര്‍ത്തു.

 

തമിഴില്‍ ഇതുവരെ മൂന്നുസിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ ആന്‍സന്‍റെ ഏറ്റവും പുതിയ തമിഴ് സിനിമ ‘മഴയില്‍ നനൈകിറേന്‍’ ആണ്. ഞാനൊരു മലയാളി ആയതുകൊണ്ടും കുറഞ്ഞ ദിവസങ്ങളില്‍ മലയാളസിനിമ പൂര്‍ത്തിയാകുന്നതുകൊണ്ടും മലയാളസിനിമയില്‍ അഭിനയിക്കുന്നതിനുതന്നെയാണ് താന്‍ മൂന്‍തൂക്കംകൊടുക്കുന്നതെന്ന് ആന്‍സന്‍പോള്‍ അഭിപ്രായപ്പെട്ടു.

 

തൃശൂരില്‍ പുതുക്കാട് സ്വദേശിയായ ആന്‍സന്‍പോള്‍ വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്. ഇപ്പോള്‍ കൊച്ചിയിലും ചെന്നൈയിലുമായി താമസിച്ചുവരുന്നു.

 

 

പുതുമുഖ നായിക

ഈ ചിത്രത്തിലെ നായിക ഡയാനഹമീദാണ്. മലയാളത്തില്‍ നായികയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഡയാന. ചാനലുകളിലെ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ടുതന്നെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഡയാനയുടെ മുഖം പരിചിതമായിരിക്കും. അതിനിടയില്‍ മോഡലിംഗ്, മ്യൂസിക് വീഡിയോ ആല്‍ബങ്ങള്‍ ഒക്കെ ചെയ്തിട്ടുള്ള ഡയാനയുടെ മനസ്സില്‍ സിനിമയുണ്ടായിരുന്നു. ചില എന്‍ക്വയറീസൊക്കെ വന്നിരുന്നു. ഇപ്പോഴാണ് അത് സാദ്ധ്യമായത്.

 

മെക്സിക്കന്‍ അപാരതയുടെ സംവിധായകന്‍റെ രണ്ടാമത്തെ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ കൂടുതലൊന്നും ആലോചിച്ചില്ല. കഥ കേട്ടു. നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നറായിതോന്നി- ഡയാന പറഞ്ഞു.

 

ഇന്നസെന്‍റ്, സലിംകുമാര്‍, സിജോയ് വര്‍ഗ്ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ്, അന്നക്കുട്ടി, വിഷ്ണുഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണ്‍, ശ്രീലക്ഷ്മി, രാജിനിചാണ്ടി, മാലതിടീച്ചര്‍, വിദ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

 

അണിയറയിലൂടെ…

ബാനര്‍- ട്രൂലൈന്‍ സിനിമ. കഥയുടെ തിരക്കഥയും സംവിധായകന്‍തന്നെ രചിക്കുന്നു. ഛായാഗ്രഹണം പ്രകാശ് വേലായുധന്‍, എഡിറ്റിംഗ് ഷമീര്‍മുഹമ്മദ്, സംഗീതം ഗോപിസുന്ദര്‍, കലാസംവിധാനം മനുജഗത്, വസ്ത്രാലങ്കാരം ഷീബമണിശങ്കര്‍, മേക്കപ്പ് റോണി വെള്ളത്തൂവല്‍, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുകന്‍, സെക്കന്‍റ് യൂണിറ്റ് ക്യാമറാമാന്‍ കിരണ്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനിയൂസഫ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന്‍.ഡി, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് ലിജീഷ് മുല്ലേഴത്ത്, ഉല്ലാസ് കമലന്‍, ശ്രീലാല്‍, തേജസ് നമ്പ്യാര്‍, റെയിസ് അബ്ദുല്‍ റഹൂഫ്.

ജി. കൃഷ്ണന്‍
ഫോട്ടോ: ഗിരിശങ്കര്‍
Show Less

No comments Yet

SLIDESHOW

LATEST VIDEO