സഹോയുടെ രണ്ടാം പോസ്റ്ററിന് വന്‍ സ്വീകരണം

ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്‍റെ ചിത്രവുമായി സാഹോയുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ... Read More

ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്‍റെ ചിത്രവുമായി സാഹോയുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷനിന്‍റെ ട്വിറ്റര്‍ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം രണ്ടായിരത്തിലധികം കമന്‍റും രണ്ടാം പോസ്റ്റര്‍ നേടി. ശ്രദ്ധാകപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു.

 

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.
യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തുന്ന സാഹോ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO