സ്ത്രീകളുടെ വ്രതകാലം 21 ആക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണന്‍ പോറ്റിയാണ്... Read More

സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണന്‍ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.

Show Less

No comments Yet

SLIDESHOW

LATEST VIDEO