വിക്രമിന് വെല്ലുവിളിയാകുന്ന കര്‍ണ്ണന്മാര്‍

പൃഥ്വിരാജിന്റെ തിരക്കുകള്‍ മൂലമാണ് സംവിധായകന്‍ ആര്‍.എസ്. വിമല്‍ 'മഹാവീര്‍കര്‍ണ്ണ'യ്ക്ക് വിക്രമിനെ കരാര്‍ ചെയ്തതായുള്ള വാര്‍ത്തകള്‍ ഏറെ പ്രചരിച്ചിരുന്നു. ഇത് കേട്ടയുടന്‍ വിക്രമിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു- 'തമിഴില്‍ ശിവാജിഗണേശനും തെലുങ്കില്‍ എന്‍.ടി. റാമറാവുവും അനശ്വരമാക്കിയ കഥാപാത്രമാണ്... Read More

പൃഥ്വിരാജിന്റെ തിരക്കുകള്‍ മൂലമാണ് സംവിധായകന്‍ ആര്‍.എസ്. വിമല്‍ ‘മഹാവീര്‍കര്‍ണ്ണ’യ്ക്ക് വിക്രമിനെ കരാര്‍ ചെയ്തതായുള്ള വാര്‍ത്തകള്‍ ഏറെ പ്രചരിച്ചിരുന്നു. ഇത് കേട്ടയുടന്‍ വിക്രമിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു- ‘തമിഴില്‍ ശിവാജിഗണേശനും തെലുങ്കില്‍ എന്‍.ടി. റാമറാവുവും അനശ്വരമാക്കിയ കഥാപാത്രമാണ് കര്‍ണ്ണന്റേത്. ഇന്നും പ്രേക്ഷകഹൃദയങ്ങളില്‍ പച്ചപിടിച്ചുനില്‍ക്കുന്ന കഥാപാത്രം. ഇതില്‍നിന്നും എന്തെങ്കിലും വ്യത്യസ്തമായി തനിക്ക് ചെയ്യാനുണ്ടോ എന്നതായിരുന്നത്രേ വിക്രമിന്റെ ഏക സംശയം.’ മൂന്നുവര്‍ഷങ്ങളായി വിമല്‍ ഈ കര്‍ണ്ണന്റെ തിരക്കഥയ്‌ക്കൊപ്പമാണ്. തിരക്കഥ നേരിട്ടുപോയി പറഞ്ഞതിനുശേഷമാണ് വിക്രം കര്‍ണ്ണനാകാന്‍ തയ്യാറായത്. ഒരു ഹോളിവുഡ് നടനാണ് ഭീമന്‍ ആകുന്നത്. അതുപോലെ ഓരോ ഭാഷകളില്‍നിന്നും പല പ്രമുഖരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുമത്രേ.

Show Less

No comments Yet

SLIDESHOW

LATEST VIDEO