25 വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന പ്രതിഭകള്‍

ജയപ്രദ, രേവതി, അര്‍ച്ചന എന്നീ പ്രഗത്ഭരെ ഒന്നിപ്പിച്ച് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന 'കിണര്‍' സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അതുമാത്രമല്ല, സംഗീതലോകത്തെ പ്രബുദ്ധരായ യേശുദാസും എസ്.പി.ബിയും 25 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു... Read More

ജയപ്രദ, രേവതി, അര്‍ച്ചന എന്നീ പ്രഗത്ഭരെ ഒന്നിപ്പിച്ച് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണര്‍’ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അതുമാത്രമല്ല, സംഗീതലോകത്തെ പ്രബുദ്ധരായ യേശുദാസും എസ്.പി.ബിയും 25 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു പാട്ടിനുവേണ്ടി ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയം തന്നെ.

 

 

മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച ‘ദളപതി’യിലെ ‘കാട്ടുകുയില്‍’ എന്ന ഗാനമാണിവര്‍ അവസാനമായി ഒന്നിച്ചുപാടിയത്. അതുപോലെ മനോഹരമായ ഗാനങ്ങള്‍ ലഭിക്കാത്തതിനാലാണ് ഇത്ര വലിയ ഗ്യാപ്പ് വന്നതെന്നാണ് എസ്.പി.ബി അഭിപ്രായപ്പെട്ടത്. എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ‘അയ്യാ സാമീ’ എന്ന ഗാനമാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO