‘ലൂസിഫർ ആന്തം’ ഒരുങ്ങുന്നു

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിലെ ''ലൂസിഫര്‍ ആന്തം'' ആലപിക്കുന്നത് ഉഷ ഉതുപ്പ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.      ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്... Read More

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിലെ ”ലൂസിഫര്‍ ആന്തം” ആലപിക്കുന്നത് ഉഷ ഉതുപ്പ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 

 

 ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് പാട്ടിനായി വരികൾ രചിക്കുന്നതും. ”ലൂസിഫർ ആന്തം” എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരുക്കിയത് ദീപക് ദേവാണ്. ഫാൻ മൊമെന്‍റ് എന്ന തലകെട്ടിൽ ആണ് അദ്ദേഹം ഈ വാർത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO