വസന്തം പറന്നിറങ്ങിയ ‘മിറാക്കിള്‍ ഗാര്‍ഡന്‍’

ഇന്ദിര തുറവൂർ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായ ദുബായ്. വർണങ്ങളില് തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയായ ദുബായ്. അംബര ചുംബികളായ കെട്ടിടങ്ങളും ദീപാലങ്കാരങ്ങളും അവയ്ക്കിടയിൽ പ്രൗഡി യോടെ തല ഉയർത്തി നിൽക്കുന്ന... Read More

ഇന്ദിര തുറവൂർ


ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായ ദുബായ്. വർണങ്ങളില് തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയായ ദുബായ്. അംബര ചുംബികളായ കെട്ടിടങ്ങളും ദീപാലങ്കാരങ്ങളും അവയ്ക്കിടയിൽ പ്രൗഡി യോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും ഷോപ്പിങ്ങ് മാളുകളും മീഡിയ സിറ്റിയും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടങ്ങുന്ന ദുബായ്ക്ക് പകലിനെക്കാൾ കൂടുതൽ സൗന്ദര്യം തോന്നിയത് രാത്രിയിലാണ് . ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദത്ത പുഷ്പങ്ങളുള്ള മിറാക്കിൾ ഗാർഡൻ ദുബായ് കൂടുതൽ സുന്ദരിയാക്കുന്നു.

മിറാക്കിള് ഗാര്ഡന്നിലെ കാഴ്ചകൾ ഏതൊരു യാത്രികനും കണ്ണിനു കുളിർമ്മയേകുന്നതാണ് . എവിടെ തിരിഞ്ഞാലും പുഷ്പമയം. പുല്ക്കൊടി പോലും വളരാത്ത മരുഭൂമിയിലാണ് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ മിറാക്കിൾ ഗാർഡൻ സ്ഥിതിചെയ്യുന്നത് ദുബായ് ലാന്റിൽ അറേബ്യൻ റാഞ്ചസിലാണ് 72000 സ്ക്വയർ ഫീറ്റിൽ 45 ബില്യൺ പൂക്കൾ കൊണ്ട് അലംങ്കരിച്ച മഹാത്ഭുതം നിറയ്ക്കുന്ന മിറാക്കിൾ ഗാർഡൻ.

പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി ലോകത്തെ ഏറ്റവും വലിയ സുന്ദരമായ പൂന്തോട്ടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ പുഷ്പങ്ങൾ മിഡിൽ ഈസ്റ്റിൽ അപൂർവ്വമായി കാണപ്പെടുന്നവയാണ്.2013-ലെ പ്രണയ ദിനത്തിലാണ് 18 ഏക്കറിലായി 450 ലക്ഷത്തോളം പൂക്കൾ വിരിഞ്ഞുനില്ക്കുന്ന മിറാക്കിള് ഗാര്ഡന് .സഞ്ചാരികൾക്കായി തുറന്നത്. കണ്ണുകൾ എങ്ങോട്ട് പായിച്ചാലും നിറഭേദങ്ങളുടെ വൈവിധ്യം നിറയ്ക്കുന്ന പൂക്കളുടെ പൂരകാഴ്ചയാണ് അവിടെ നമുക്ക് കാണുവാൻ കഴിയുക. ഇവിടെ സന്ദര്ശകരെ കാത്തിരിക്കുന്നത് അപൂര്വയിനങ്ങളിലുള്ള പുഷ്പങ്ങളാണ്. മാരിഗോൾഡ്, പെറ്റ്യൂനിയാസ് ഉള്പ്പടെ അറുപതിൽ പരം വ്യത്യസ്ത പുഷ്പങ്ങള് പൂന്തോട്ടത്തിൽ അലങ്കരിച്ച് ഒരുക്കിയിരിക്കുന്നു. പൂക്കൾക്കൊണ്ട് മാത്രം തീർത്ത മനോഹര ഹൃദയകവാടങ്ങൾ മിറാക്കിൾ ഗാർഡനിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായി 2016 ൽ ഗിന്നസ് ബുക്കില് ഇടം നേടിയ മിറാക്കിൾ ഗാർഡനിൽ വൈവിധ്യാമാർന്ന പൂക്കൾ കൊണ്ട് എമിറേറ്റ്സ് A 380ന്റെ മാതൃകയില് തയ്യാറാക്കിയ വിസ്മയകാഴ്ച കണ്ണിനു കൗതുകമുണർത്തുന്നതാണ് . അഞ്ചുലക്ഷത്തോളംപുഷ്പ, സസ്യങ്ങളാല് അലങ്കരിച്ച ഭീമാകാരനായ എമിറേറ്റ്സ് വിമാനം .ലോകത്തിലെ ഏറ്റവും വലിയ പുഷ്പനിര്മിതിയാണ് ഇത്. 200 തൊഴിലാളികളുടെ 180 ദിവസം കഠിന പ്രയന്തത്തിലാണ് ഈ ഭീമന് വിമാനത്തിൽ പൂക്കൾ വച്ചുപിടിപ്പിച്ചത്. പൂക്കള് വളര്ത്തിയെടുക്കുവാൻ നാല് മാസത്തോളം വേണ്ടി വന്നു. എമിറേറ്റ്സ് എന്ന ലോഗോ എഴുതിയെടുക്കാന് മാത്രം 9000 തരം പൂക്കള് വേണ്ടി വന്നു . സഞ്ചാരികളുടെ നയനങ്ങളെ വിസ്മയിപ്പിക്കുന്ന 2.93 മീറ്റര് നീളത്തില് 10.82 മീറ്റര് ഉയരത്തിലായി തയ്യാറാക്കിയ വിമാനത്തിന്റെ മാതൃകയില് ചലിക്കുന്ന എന്ജിന് ഫാനുകളുമുണ്ട്. ഇതിന് ഒരു കിന്റല് ഭാരമുണ്ട്. സൂര്യകാന്തി, സ്നാപ്ഡ്രാഗണ് തുടങ്ങയിയ ഏഴ് തരം പൂക്കള് ഉപയോഗിച്ചാണ് മാതൃക തയ്യാറാക്കിയത്.പൂക്കള് കൊണ്ട് തീര്ത്ത യുഎഇ പതാക, ചിത്രശലഭം, ഔഷധതോട്ടം , എന്നിങ്ങനെ ഒട്ടേറെ കാഴ്ചകളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരി യ്ക്കുന്നത്. പൂക്കളാല് തീര്ത്ത കവാടങ്ങള്, നക്ഷത്രങ്ങള്, പിരമിഡുകള്, ചെറുവീടുകള്, വാഹനങ്ങള്എന്നിങ്ങനെ പോകുന്നു കണ്ണഞ്ചിപ്പിക്കുന്ന പൂങ്കാവനക്കാഴ്ചകള്. .

പൂക്കളാൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ മിക്കി മൗസ് ശിൽപം മിറക്കിൾ ഗാര്ഡനിലാണ് . മിറക്കിൾ ഗാർഡന്റെ മൂന്നാമത്തെ ഗിന്നസ് റെക്കോർഡാണ് മിക്കി. ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡൻ, ലോകത്തിലെ ഏറ്റവും വലിയ പുൽത്തകിടി എന്നീ മറ്റു രണ്ട് റെക്കോർഡുകളാണ് മിറക്കിൾ ഗാർഡാണുള്ളത്. കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ചാണ് പൂക്കൾ കൊണ്ട് ശിൽപം നിർമിച്ചത്. ഏകദേശം 100,000 സസ്യങ്ങളും പൂക്കളും ഉൾക്കൊള്ളുന്ന ഈ ശിൽപം 18 മീറ്റർ നീളവും 35 ടൺ ഭാരമുള്ളതുമാണ്. 45 ദിവസം കൊണ്ടാണ് 100 തൊഴിലാളികൾ,ഡിസെയ്നർമാർ, എൻജിനിയർമാർ എന്നിവർ അടങ്ങുന്ന സംഘം ശിൽപം നിർമിച്ചത്.

മണ്തരികള്ഉപയോഗിച്ച് പേരെഴുതുന്ന കലാരൂപം അവിടെത്തെ വേറിട്ടൊരുകാഴ്ചയാണ്.മുന്നിലിരിക്കുന്ന വിവിധ വര്ണങ്ങളിലുള്ള മണല്ത്തരികളെ പ്രത്യേക രീതിയില് കുപ്പിക്കുള്ളിലാക്കിയാണ് കലാകാരൻ ചിത്രങ്ങളും എഴുത്തുകളും സൃഷ്ടിക്കുന്നത്. അഞ്ചു മിനിറ്റുകൊണ്ട്, കുപ്പിക്കുള്ളിലെ മണല്ത്തരികളില് പേര് എഴുതിത്തരും. വിവിധ ആകൃതിയിലുള്ള കുപ്പികളും വിവിധ നിറങ്ങളിലുള്ളമണൽത്തരികളും നിരന്നിരിക്കുന്ന രസകരമായൊരു കാഴ്ചയായിരുന്നു അത് . സന്ദര്ശകര്ക്ക് ഇരുന്ന് കാഴ്ചകള്ആസ്വദിക്കാന് നിരവധിഇരിപ്പിടങ്ങള് അതും പല രൂപത്തിൽ അവിടെ ഒരുക്കിയിട്ടുണ്ട്.

വീണ്ടും വരുന്ന സന്ദര്ശകര്ക്ക് വിരസത തോന്നാതിരിക്കാന് വ്യത്യസ്ത നിറങ്ങളിലും ഇനത്തിലുമുള്ള പൂക്കള് ഇവിടെ മാറ്റിമാറ്റി വെച്ചുപിടിപ്പിക്കുന്നു . വീണ്ടും ഒരിക്കൽ കൂടി ചെല്ലുമ്പോൾ വ്യത്യസ്തമായ പുതിയ ഒരു പൂന്തോട്ടം ആയിരിക്കും നമ്മളെ കാത്തിരിക്കുന്നത്.സീസാൻ അനുസരിച്ചു ഡിസപ്ളെ മാറുന്ന റെയിമ്പോ ഗാർഡൻസ് ഇവിടെത്തെ പ്രത്യേകതയാണ് . ഫ്ലോറൽ ക്ലോക്ക് ,ഫെറാരി കാർ , ആപ്പിൾ, മ്യഗ രൂപങ്ങൾ എല്ലാം പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്.

നൂതന സംവിധാനങ്ങളോടുകൂടിയജലസേചന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന് വഴിയാണ് പൂന്തോട്ടങ്ങളില് വെള്ളമെത്തിക്കുന്നത്. ചെടികള് നനയ്ക്കാന്പ്രതിദിനം ഏഴു ലക്ഷത്തിലധികം ലിറ്റർ വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്. ചെടികളുടെ ചുവട്ടിലേക്ക് സ്ഥിരമായി ഇട്ടിരിക്കുന്നചെറുകുഴലുകളിലൂടെയാണ് ചെടികൾക്കാവിശ്യമുള്ള ജലം എത്തിക്കുന്നത്.

ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് ദുബായിൽ പൂക്കളുടെ വസന്തകാലമാണ്. ഒക്ടോബര് മുതല് ഏപ്രില് വരെയാണ് മിറാക്കിൾ ഗാർ ഡൻ സന്ദര്ശകര്ക്കായി തുറന്നു കൊടുക്കുന്നത്. വേനല്ക്കാലം കാഠിന്യമേറുന്നതോടെ ചെടികളുടെ പരിപാലനവും മറ്റ് തയാറെടുപ്പുകൾക്കുമായി പിന്നീ ടുള്ള ആറുമാസക്കാലം പൂന്തോട്ടം അടയ്ക്കും. വീണ്ടും പൂന്തോട്ടം തുറക്കുമ്പോൾ പുതിയൊരു വസന്തമായിരിക്കും സന്ദർശകരെ കാത്തിരിക്കുന്നത്. കാഴ്ചക്കാര്‍ക്ക് ശരിയ്ക്കും മിറാക്കിള്‍ സമ്മാനിക്കുകയാണ് പൂക്കൾ കൊണ്ട് കവിത വിരിയിച്ചിരിക്കുന്ന മരുഭൂമിയിലെ ഈ പൂന്തോട്ടം.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO