പൊന്നാഭരണം തിരുവാഭരണം

  മകരസംക്രമ സന്ധ്യയ്യില്‍   അയ്യപ്പന് അണിയാനുള്ള തിരുവാഭരണം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. പന്തളം സ്രാമ്പിക്കല്‍ കൊട്ടരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണം പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.00 മണിവരെ ഭക്തര്‍ക്ക്... Read More

 

മകരസംക്രമ സന്ധ്യയ്യില്‍   അയ്യപ്പന് അണിയാനുള്ള തിരുവാഭരണം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. പന്തളം സ്രാമ്പിക്കല്‍ കൊട്ടരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണം പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.00 മണിവരെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശന നടത്താം. ഉച്ചയ്ക്ക് 1 മണിക്കാണ് തിരുവാഭരണഘോഷയാത്ര പുറപ്പെടുന്നത്. 12 മണിയൊടെ തിരുവാഭരണം പേടകങ്ങളിലേയ്ക്ക് മാറ്റും. പന്തളം രാജാവ് ക്ഷേത്രത്തില്‍ എത്തി പ്രത്യേക പൂജകള് നടത്തിയ ശേഷമാണ് തിരുവാഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലേയ്ക്ക് മാറ്റുന്നത്. മേല്‍ശാന്തി പൂജിച്ച് നല്‍കിയ ഉടവാളും, ഭസ്മവും പന്തളം വലിയ തമ്പുരാന്‍ രാജപ്രതിനിധിയ്ക്ക് കൈമാറുന്നതോടെ തിരുവാഭരണഘോഷയാത്ര ആരംഭിക്കുന്നത്. മകരസംക്രമ സന്ധ്യയ്യില്‍ മകന് അണിയാനുള്ള ആഭരണങ്ങളുമായി പിതാവ് പോകുന്നു എന്നാണ് ആചാരം. ആ ആചാരത്തെ പിന്തുടര്‍ന്നാണ് തലമുറകളായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണഘോഷയാത്ര ആരംഭിക്കുന്നത്. മകന്‍റെ പട്ടാഭിഷേകമായാണ് ഇത് നടത്തപ്പെടുന്നത്. ആകാശത്ത് പ്രത്യക്ഷപ്പടുന്ന ശ്രീകൃഷ്ണ പരുന്ത് ഒരു ദൈവീകസൂചനയായാണ് കാണുന്നത്, തിരുവാഭരണ ഘോഷയാത്ര പുറപ്പെടാനുള്ള അനുമതിയായാണ് ഇതിനെ കാണുന്നത്. ഘോഷയാത്രയില്‍ ഉടനീളം ഘോഷയാത്രയിലെ വിവിധ സ്ഥലങ്ങളില്‍ ദര്‍ശനമരുള്ളുന്ന ശ്രീകൃഷ്ണ പരുന്ത്, ഘോഷയാത്ര സന്നിധാനത്ത് എത്തും വരെ കാണാവുന്നതാണ്.

 

ഈ തവണ പുതിയ പേടകളിലാവും തിരുവാഭരണം കൊണ്ട്പോകുന്നതെന്ന സവിശേഷതകൂടിയുണ്ട്.  ചെന്നൈ മൈലാപ്പൂരിലെ ശ്രീ ഹരിഹര ട്രസ്റ്റാണ് ചന്ദനത്തില്‍ തീര്‍ത്ത തിരുവാഭരണ പേടകങ്ങള്‍ പന്തളം രാജകൊട്ടാരത്തിന് വഴിപാടായി നല്‍കിയത്. പഴക്കം ചെന്ന പേടകങ്ങള്‍ മാറ്റണമെന്ന് പന്തളം രാജകൊട്ടാരം തീരുമാനിച്ചിരുന്നു. പൂര്‍ണ്ണമായും ചന്ദനത്തിലാണ് പുതിയ പേടകങ്ങള്‍ തീര്‍ത്തിരിക്കുന്നത്. പ്രധാനപെട്ടി പൂര്‍ണ്ണമായും ചന്ദനത്തിലാണ് തീര്‍ത്തിരിക്കുന്നത്. കൊടിപ്പെട്ടി തേക്കില്‍ പണിത് ചന്ദന പാളികള്‍ കൊണ്ടു മൂടിയിട്ടുണ്ട്. തിരുവാഭരണ പേടകത്തില്‍ അയ്യപ്പചരിതം സ്വര്‍ണത്തിലും വെള്ളിയിലും ആലേഖനം ചെയ്‌തിട്ടുണ്ട്‌. പേടകത്തിന്‍റെ മുന്‍ഭാഗത്ത് അയ്യപ്പന്‍റെ രൂപവും പിന്‍ഭാഗത്ത് ക്ഷേത്രവും സ്വര്‍ണ്ണത്തില്‍ കൊത്തിവച്ചിട്ടുണ്ട്. രണ്ടാമത്തെ പെട്ടിയായ കലശക്കുടത്തില്‍ ചട്ടത്തിന്‍റെ തിരുമുഖം, ലക്ഷ്‌മീദേവി, പൂര്‍ണകുംഭം, ശംഖ്‌, ചക്രം, ശിവന്‍റെ ശൂലം, ഉടുക്ക്‌ എന്നിവയും കൊടിപ്പെട്ടിയില്‍ പഞ്ചഭൂതങ്ങളും ആനയും നൃത്തമാടുന്ന ചിത്രവും ആലേഖനം ചെയ്‌തിരിക്കുന്നു.

 

 

ചന്ദനത്തിൽ തീർത്ത മൂന്നു പേടകങ്ങളിലായാണ്‌ തിരു ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പ്രധാനം ഗോപുരാകൃതിയിലുള്ള നെട്ടൂർ പെട്ടിയാണ്, ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ പാകത്തിലുള്ള ഇന്ദ്രനീല കല്ലുകള്‍ പതിച്ച തിരുമുഖമാണ് പ്രധാനം. വിളക്ക് മാല, ശര പൊളി മാല, എരിക്കിൻ പൂമാല, വില്ലു തള മാല, മണി മാല, പൂര്‍ണ്ണ-പുഷ്കലന്മാര്‍, നവരത്ന മോതിരം, അരപ്പട്ട, പൂന്തട്ടം, കഞ്ചമ്പരം, പ്രഭാ മണ്ഡലം, വെള്ളി കെട്ടിയ വലം പിരി ശംഖ്, വലിയ ചുരിക, ചെറിയ ചുരിക, ലക്ഷ്മി രൂപം, കടുവ, പുലി, ആനകൾ, നെറ്റിപ്പട്ടം, എന്നിവയാണ്‌. ചതുരാകൃതിയിലുള്ള വെള്ളി (അഭിഷേക കുടം) പെട്ടി എന്ന രണ്ടാമത്തെ പെട്ടിയിൽ തങ്കത്തിൽ തീർത്ത കലശ കുടവും, മകര സംക്രാന്തി നാളിൽ ശബരിമലയിൽ നടക്കുന്ന പൂജകൾക്കുള്ള സാധന സാമഗ്രികളുമാണ്‌. കൊടിപ്പെട്ടിയെന്ന് വിളിക്കുന്ന ദീർഘചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയിൽ മല ദൈവങ്ങൾക്കുള്ള കൊടികൂറകൾ, ജീവത (ആനപ്പുറത്ത്‌ എഴുന്നള്ളിക്കാനുള്ള വിഗ്രഹം വയ്ക്കുന്ന ചട്ടക്കൂട്‌), മെഴുവട്ടക്കുട എന്നിവയാണ്‌ ഈ പെട്ടിയിലുള്ളത്.

 

 

ഗുരുസ്വാമി കളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരപേടകങ്ങള്‍ ശിരസ്സിലേറ്റുന്നത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മണികണ്ഠന്‍ ആല്‍ത്തറ വഴി കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൂടെ കുളനട ദേവി ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ഇവിടെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പേടകങ്ങള്‍ തുറന്നുവയ്ക്കും. ഘോഷയാത്രയില്‍ തിരുവാഭരണപേടകം തുറന്നു വെക്കുന്ന ആദ്യക്ഷേത്രമാണ് കുളനട ദേവി ക്ഷേത്രം. തുടര്‍ന്ന് ഉള്ളന്നൂര്‍ ദേവിക്ഷേത്രം, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള ക്ഷേത്രം വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തി ആദ്യദിവസത്തെ യാത്ര അവസാനിക്കും.

 

 

നാളെ പുലര്‍ച്ചെ  ആരംഭിക്കുന്ന രണ്ടാംദിന യാത്ര റാന്നി, വടശ്ശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തില്‍ വിശ്രമിക്കും. 14ന് ളാഹയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നിലക്കല്‍, അട്ടത്തോട്, പാണ്ടിത്താവളംവഴി മരക്കൂട്ടത്തില്‍ എത്തും അവിടെനിന്ന് ദേവസ്വം ഭാരവാഹികളും അയ്യപ്പസേവാസംഘവും ചേര്ന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തില്‍ എത്തിക്കും…… 14ന് വൈകിട്ട് സന്നിധാനത്തെത്തുന്ന തിരുവാഭരണം പേടകങ്ങള്‍ ശ്രീകോവിലിന് മുന്നില്‍ തന്ത്രിയും, മേല്‍ശാന്തിയും സ്വീകരിച്ച്, ഏറ്റുവാങ്ങും, തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടത്തും, ആ സമയം അങ്ങ് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നു…. 

 

ജനുവരി 13നാണ് പമ്പ വിളക്കും പമ്പ സദ്യയും . 19 വരെയാണ് ദർശനം.
അന്ന്‌ രാത്രിയിൽ മാളികപ്പുറത്ത്‌ അമ്മയുടെ എഴുന്നള്ളത്ത്‌ ആരംഭിക്കും. ജനുവരി 20 ന്‌ നട അടയ്ക്കും. അന്ന് പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. തുടർന്ന്‌ തിരുവാഭരണങ്ങൾ പന്തളത്തേക്ക്‌ കൊണ്ടു പോകും. 21ന്‌ പെരുനാട്‌ ശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിനായി വെയ്ക്കുകയും അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. 23ന്‌ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ എത്തിക്കും.

സ്വാമിയേ ശരണമയ്യപ്പാ

Show Less

No comments Yet

SLIDESHOW

LATEST VIDEO