തോപ്പില്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും

ജനയുഗം ചീഫ് എഡിറ്ററും സി.പി.ഐ. നേതാവുമായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്‍റെ പതിനൊന്നാമത് ചരമവാര്‍ഷിക ദിനാചരണം തോപ്പില്‍ ഗോപാലകൃഷ്ണന്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ വള്ളികുന്നത്ത് സ്മൃതികുടീരത്തില്‍ നടന്നു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.എന്‍.കെ. നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ മലപ്പുറം... Read More

ജനയുഗം ചീഫ് എഡിറ്ററും സി.പി.ഐ. നേതാവുമായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്‍റെ പതിനൊന്നാമത് ചരമവാര്‍ഷിക ദിനാചരണം തോപ്പില്‍ ഗോപാലകൃഷ്ണന്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ വള്ളികുന്നത്ത് സ്മൃതികുടീരത്തില്‍ നടന്നു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.എന്‍.കെ. നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.

2017, 2018 വര്‍ഷങ്ങളില്‍ എം.എ. പൊളിറ്റിക്സില്‍ റാങ്ക് നേടിയ സ്നേഹ എം.ആര്‍, ജോസഫ് പി. ബെനഡിക്ട് എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനവും അനുസ്മരണ പ്രഭാഷണവും പ്രൊഫ. അലിയാര്‍ നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായിരുന്ന സിനിമാസംവിധായകന്‍ തോപ്പില്‍ അജയന്‍, നാടക-സീരിയല്‍ നടന്‍ എന്‍.എസ്. പ്രകാശ് എന്നിവരുടെ വേര്‍പാടില്‍ അനുശോചിക്കുന്ന പ്രമേയം പ്രമോദ് പയ്യന്നൂര്‍ അവതരിപ്പിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, ടി.ജെ. ആഞ്ചലോസ് എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. പി.ബി. ശിവന്‍ സ്വാഗതവും അഡ്വ. ആര്‍. ഉല്ലാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അയിലം ഉണ്ണികൃഷ്ണന്‍റെ കഥാപ്രസംഗവും ഉണ്ടായിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO