തൊട്ടപ്പനിലെ ആദ്യഗാനം

സുപ്രസിദ്ധ തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാർ ആദ്യമായി മലയാളത്തിൽ ആലപിച്ച 'തൊട്ടപ്പൻ' എന്ന സിനിമയിലെ 'പ്രാന്തൻ കണ്ടലിൻ കീഴേ വച്ചല്ലോ' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സിത്താര കൃഷ്ണകുമാറാണ് പ്രദീപ്കുമാറിനൊപ്പം ഗാനം... Read More

സുപ്രസിദ്ധ തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാർ ആദ്യമായി മലയാളത്തിൽ ആലപിച്ച ‘തൊട്ടപ്പൻ’ എന്ന സിനിമയിലെ ‘പ്രാന്തൻ കണ്ടലിൻ കീഴേ വച്ചല്ലോ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സിത്താര കൃഷ്ണകുമാറാണ് പ്രദീപ്കുമാറിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്. പ്രണയാതുരമായ രംഗങ്ങൾകൊണ്ടും ഗ്രാമീണ ഭംഗികൊണ്ടും സമ്പന്നമാണ് ഗാനം. രചന – അൻവർ അലി. സംഗീതം – ലീല എൽ ഗിരീഷ് കുട്ടൻ. വിനായകൻ ആദ്യമായി ടൈറ്റിൽ വേഷത്തിലിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ‘കിസ്മത്തി’ലൂടെ ശ്രദ്ധേയനായ ഷാനവാസ് കെ ബാവക്കുട്ടി ആണ്. ചിത്രം പെരുന്നാളിന് തീയേറ്ററുകളിൽ എത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO