ദൂരേ ദൂരേ പോകാം… ‘തൊട്ടപ്പനി’ലെ ആദ്യ വീഡിയോ ഗാനം

ഷാനവാസ്‌ ബാവുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. നിഖില്‍ മാത്യു പാടിയ മീനേ ചെമ്ബുള്ളി മീനേ എന്ന പാട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫഹദ്... Read More

ഷാനവാസ്‌ ബാവുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. നിഖില്‍ മാത്യു പാടിയ മീനേ ചെമ്ബുള്ളി മീനേ എന്ന പാട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടത്.  പി എസ് റഫീക്കിന്‍റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO