വിനായകന്‍ നായകനാകുന്ന ‘തൊട്ടപ്പന്‍’ ടീസര്‍ പുറത്തിറങ്ങി

വിനായകന്‍ നായകനാവുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം 'തൊട്ടപ്പന്റെ' ടീസര്‍ പുറത്തെത്തി. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ... Read More

വിനായകന്‍ നായകനാവുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ‘തൊട്ടപ്പന്റെ’ ടീസര്‍ പുറത്തെത്തി. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പുതുമുഖമായ പ്രിയംവദയാണ് നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗത, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുരേഷ് രാജന്‍ ആണ് 

Show Less

No comments Yet

SLIDESHOW

LATEST VIDEO