കൊച്ചിയില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു… മൂന്ന് മരണം

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്‍ററിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ്... Read More

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്‍ററിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് കുളത്തിലേക്ക് മറിഞ്ഞത്.  മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് ബസ്സ് മറിഞ്ഞത്.  എട്ടോളം കുട്ടികളാണ് ബസ്സിലുണ്ടായിരുന്നത്.  ആറ് കുട്ടികളെയും ഡ്രൈവറെയും നാട്ടുകാര്‍ കുളത്തില്‍ നിന്നും പുറത്തെടുത്ത് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പീസ് മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO