കെ.എസ്.ആര്‍.ടി.സിയെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യരുത്. ടോമിന്‍ ജെ. തച്ചങ്കരി (ഡി.ജി.പി. & സി.എം.ഡി. – കെ.എസ്.ആര്‍.ടി.സി)

ഞാന്‍ തൊഴിലാളികളുടെ ഉറ്റസുഹൃത്തും അവരുടെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്നവനുമാണ്. ഇവിടെ രണ്ട് വിഭാഗം തൊഴിലാളികളുണ്ട്. ഒന്ന് പണിയെടുക്കുന്നവര്‍. രണ്ട് പണിയെടുക്കാത്തവര്‍. പണിയെടുക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ നിലകൊള്ളുന്നത്. പണിയെടുക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം - നിങ്ങള്‍... Read More

ഞാന്‍ തൊഴിലാളികളുടെ ഉറ്റസുഹൃത്തും അവരുടെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്നവനുമാണ്. ഇവിടെ രണ്ട് വിഭാഗം തൊഴിലാളികളുണ്ട്. ഒന്ന് പണിയെടുക്കുന്നവര്‍. രണ്ട് പണിയെടുക്കാത്തവര്‍. പണിയെടുക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ നിലകൊള്ളുന്നത്. പണിയെടുക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം – നിങ്ങള്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കെ.എസ്.ആര്‍.ടി.സിയെ താരതമ്യം ചെയ്യരുത്. അവിടെ ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഇവിടെ സാധ്യമാകണമെന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യകതയുടെ അടിസ്ഥാനത്തില്‍ തുടങ്ങിവെച്ച പല പരിഷ്കരണങ്ങളും ഇന്ന് കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയാണ്. മാത്രമല്ല അവ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ സങ്കീര്‍ണവുമാണ്. അതുകൊണ്ടാണ് കൂടുതല്‍ പ്രതീക്ഷകള്‍ പാടില്ലെന്ന് പറഞ്ഞത്. നിലവിലുള്ള സംവിധാനങ്ങള്‍ എല്ലാക്കാലത്തും തുടരണമെങ്കില്‍ നിങ്ങള്‍ എന്നോടൊപ്പം സഹകരിക്കണം. ഇതൊരുമാറ്റത്തിന്‍റെ കാലമാണ്. ഈ കാലത്ത് ചിലരുടെ മാത്രം താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഭാവിയിലേക്കുള്ള നന്‍മയുടെ പാത കണ്ടില്ലെന്ന് നടിക്കരുത്.

1-15 ഒക്ടോബര്‍ ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO