ട്രംപ്-കിം കൂടിക്കാഴ്ച നടത്തി

ചരിത്രം ഉറ്റുനോക്കിയ കിം ജോങ് ഉന്‍- ഡോണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ദേശീയ പതാകക്കു മുന്നില്‍ നിന്ന്​ ഹസ്​തദാനം ചെയ്​തുകൊണ്ടാണ് കൂടിക്കാഴ്ച തുടങ്ങിയത്.  ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​വി​​ലെ ആ​​റ​​ര​​ക്ക്​ (സിം​​ഗ​​പ്പൂ​​ര്‍ സ​​മ​​യം രാ​​വി​​ലെ... Read More

ചരിത്രം ഉറ്റുനോക്കിയ കിം ജോങ് ഉന്‍- ഡോണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ദേശീയ പതാകക്കു മുന്നില്‍ നിന്ന്​ ഹസ്​തദാനം ചെയ്​തുകൊണ്ടാണ് കൂടിക്കാഴ്ച തുടങ്ങിയത്.  ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​വി​​ലെ ആ​​റ​​ര​​ക്ക്​ (സിം​​ഗ​​പ്പൂ​​ര്‍ സ​​മ​​യം രാ​​വി​​ലെ ഒ​​മ്ബ​​ത്) സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ തുടങ്ങിയ സൗഹൃദ ചര്‍ച്ച 45 മിനുട്ട്​ നീണ്ടുന്നു.

ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ്. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നും കിം ജോങ്ങ് ഉന്‍. ലോകമെമ്ബാടുമുള്ള ജനങ്ങളെ സാക്ഷിനിര്‍ത്തിയാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. അത് വിജയകരമെന്ന് ഇരുവരും പ്രതികരിച്ചു.

ചര്‍ച്ചക്ക്​ മുമ്ബായി ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടു. സിംഗപ്പൂര്‍ കൂടിക്കാഴ്​ചക്കുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ലെന്ന്​ കിം ജോങ്​ ഉന്‍ പറഞ്ഞു. പഴയ മുന്‍വിധികളും പ്രവര്‍ത്തികളും മുന്നോട്ടുള്ള വഴിയില്‍ തടസം സൃഷ്​ടിച്ചുവെങ്കിലും തങ്ങള്‍ അത്​ മറികടന്ന്​ ഇവിടെ എത്തിയിരിക്കുന്നുവെന്നും ഉന്‍ പറഞ്ഞു. തങ്ങളുടെത്​ അതിഗംഭീരമായ ബന്ധമാണെന്ന്​ ട്രംപ്​ വിശദീകരിച്ചു. ചര്‍ച്ചക്ക്​ മു​​ന്നോ​​ടി​​യാ​​യി ഇ​​രു ഭാ​​ഗ​​ത്തു​​നി​​ന്നു​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ത​​ല ച​​ര്‍​​ച്ച​​ക​​ള്‍​ തി​​ങ്ക​​ളാ​​ഴ്​​​ച ന​​ട​​ന്നിരുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO