തിരുവല്ലയില്‍ രണ്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്‌ആര്‍ടിസി സ്റ്റാന്‍റില്‍ നിന്നും തിരുവല്ല പോലീസ് പിടികൂടിയത്. തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്കിടയില്‍ കഞ്ചാവ്... Read More

വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മദ്ധ്യവയസ്‌ക്കന്‍ പിടിയില്‍. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്‌ആര്‍ടിസി സ്റ്റാന്‍റില്‍ നിന്നും തിരുവല്ല പോലീസ് പിടികൂടിയത്. തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി ബംഗളൂരുവില്‍ നിന്നും തിരുവല്ലയില്‍ എത്തിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ മുന്‍കാലങ്ങളിലും ഇതുപോലെ കഞ്ചാവ് ഇവടെ എത്തിച്ചു കൊടുത്തിരുന്നതായി ഇയാള്‍ പറയുന്നു. കഞ്ചാവ് എറണാകുളത്തു എത്തിച്ച്‌ അവിടെ വച്ച്‌ ആവശ്യത്തിനനുസരിച്ച്‌ കാല്‍ കിലോ അരക്കിലോ വീതം പാക്കറ്റുകളാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ക്കു എത്തിക്കുന്നത്.
ഇയാളില്‍ നിന്നും തിരുവല്ലയിലെ ചെറുകിട കച്ചവടക്കാരെപ്പറ്റി പോലീസിന് വിവരം ലഭിച്ചു. വരും ദിവസങ്ങളില്‍ ഇവരെ പിടികൂടുന്നതിന് വേണ്ട നടപടി സ്വീകരിക്കും. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO