കാസര്‍കോട്ട് ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട്ട് പെ​രി​യ​യി​ല്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ഹ​ര്‍​ത്താ​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​രു​ടെ... Read More

കാസര്‍കോട്ട് പെ​രി​യ​യി​ല്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ഹ​ര്‍​ത്താ​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ക്ര​മം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ക​ല്യോ​ട്ട്- ത​ന്നി​ത്തോ​ട് റോ​ഡി​ലെ ക​ണ്ണാ​ടി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ക​ല്യോ​ട്ട് സ്വ​ദേ​ശി​ക​ളാ​യ കൃ​പേ​ഷ് (19), ശ​ര​ത് ലാ​ല്‍ (ജോ​ഷി- 24) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പെ​രി​യ ക​ല്യോ​ട്ട് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കൃ​പേ​ഷി​നെ​യും ശ​ര​ത്‌ ലാ​ലി​നെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷ​മാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​പേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ര​ത്തി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണി​തെന്നും ​കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും, ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ല്‍, ആ​രോ​പ​ണം സി​പി​എം നേ​തൃ​ത്വം നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ല്‍ സി​പി​എ​മ്മി​നു പ​ങ്കി​ല്ലെ​ന്ന് പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
മു​ല്ല​പ്പ​ള്ളി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ന്ന് കാ​സ​ര്‍​ഗോ​ട്ട് എ​ത്തും. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ല്യാ​ട്ട് ടൗ​ണി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് ക്യാ​മ്ബ് ചെ​യ്യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ​എ​സ്‌​യു തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഇ​ന്നു യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ലും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO