ഊബര്‍ കാറുകള്‍ക്കു പിന്നാലെ ഊബര്‍ എയര്‍ ടാക്സിയും

ഇന്ത്യയില്‍ ഊബര്‍ കാറുകള്‍ക്ക് പിന്നാലെ ഊബര്‍ എയര്‍ ടാക്സിയും വരുന്നു. ലോകമാകമാനം ഊബര്‍ എയര്‍ ടാക്സി ആരംഭിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതാണ് ഊബര്‍ ടാക്സികള്‍. പാര്‍ക്ക് ചെയ്തിരിക്കുന്നിടത്ത്... Read More

ഇന്ത്യയില്‍ ഊബര്‍ കാറുകള്‍ക്ക് പിന്നാലെ ഊബര്‍ എയര്‍ ടാക്സിയും വരുന്നു. ലോകമാകമാനം ഊബര്‍ എയര്‍ ടാക്സി ആരംഭിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതാണ് ഊബര്‍ ടാക്സികള്‍. പാര്‍ക്ക് ചെയ്തിരിക്കുന്നിടത്ത് നിന്നും മുകളിലേക്കുയരാനും 2000 അടി ഉയരത്തില്‍ പറക്കാനും 150 മൈല്‍ വരെ ഒറ്റ തവണ പറക്കാനും സാധിക്കുന്നുവെന്നതാണ് ഊബര്‍ എയര്‍ ടാക്സികളുടെ പ്രത്യേകത. ഇവയ്ക്ക് വേണ്ടി റൂഫ് ടോപ്പുകള്‍ പോലും വെര്‍ടിപോര്‍ട്ടാക്കാനും സാധിക്കും.
ഇന്ത്യയില്‍ യുബര്‍ എയര്‍ടാക്സി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയന്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റായ ജയന്തി സിന്‍ഹയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 2023ല്‍ ലോസ് ഏയ്ജല്‍സിലെ ഡള്ളാസില്‍ ഓണ്‍-ഡിമാന്‍ഡ് ഏവിയേഷന്‍ ഏരിയല്‍ ടാക്സികള്‍ ആരംഭിക്കുന്നതിനാണ് ഊബര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഫെബ്രുവരി 22ന് ഊബര്‍ സിഇഒ ഡാര ഖോസ്രോഷാഹിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും അത് പ്രകാരം ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ ഊബര്‍ എയര്‍ ടാക്സി ആരംഭിക്കാനിരിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്നും സിന്‍ഹ വെളിപ്പെടുത്തുന്നു.

ഇവയ്ക്ക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് നടത്താനാവുമെന്നതിനാല്‍ ചുരുങ്ങിയ സ്ഥലമുള്ള ഇടങ്ങളില്‍ ഇറങ്ങാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. ഇലക്‌ട്രിക് പ്രോപല്‍ഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഇവ കുറഞ്ഞ ശബ്ദ മലിനീകരണം മാത്രമേയുണ്ടാക്കുകയുള്ളൂ. ഇത്തരം ചെറു വിമാന സര്‍വീസുകള്‍ വെര്‍ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (വിടിഒഎല്‍) എയര്‍ക്രാഫ്റ്റ് എന്നാണറിയപ്പെടുന്നത്. ഡസനിലധികം കമ്ബനികള്‍ വിടിഒഎല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് സൂചന. ഇത്തരം വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 150 മുതല്‍ 200 മൈല്‍ വരെ വേഗതയില്‍ പറക്കാനാവും. തറനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ വരെ ഇവയ്ക്ക് പറക്കാനാവും.ഇന്ത്യയിലെ ട്രാഫിക് പ്രശ്നങ്ങളുള്ള നഗരങ്ങളില്‍ എയര്‍ ടാക്സികള്‍ പറത്താനാണ് ഊബര്‍ ലക്ഷ്യമിടുന്നതെന്നും സിന്‍ഹ വെളിപ്പെടുത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO