അനധികൃത സ്വത്ത് സമ്പാദനം: കെ.ബാബു വിചാരണ നേരിടണം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബു വിചാരണ നേരിടണം. കെ.ബാബു സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അനധികൃതമായി സ്വത്തില്ലെങ്കില്‍ അക്കാര്യം വിചാരണയിലൂടെ പ്രതിക്ക്... Read More

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബു വിചാരണ നേരിടണം. കെ.ബാബു സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അനധികൃതമായി സ്വത്തില്ലെങ്കില്‍ അക്കാര്യം വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്ന് കോടതി വ്യക്തമാക്കി. ബാബുവിന് 43 ശതമാനത്തിലധികം സ്വത്തുണ്ടെന്ന കണ്ടെത്തല്‍ തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2001 ജൂലൈ ഒന്നു മുതല്‍ 2016 മെയ് മൂന്നു വരെയുള്ള കാലയളവിലെ കെ.ബാബുവിന്‍റെ സ്വത്തുവിവരങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. 2001 ജൂലൈ ഒന്നിന് ബാബുവിന്‍റെ പേരില്‍ 1.43 ലക്ഷം രൂപയും 63 പവനും 16 സെന്‍റ് ഭൂമിയും കെട്ടിടവുമാണ് ഉണ്ടായിരുന്നത്. 2016 മെയ് മൂന്നായപ്പോള്‍ 29.68 ലക്ഷം രൂപയും 25 പവനും 16 സെന്‍റ് ഭൂമിയുമായി മാറിയിരുന്നു. കെ.ബാബുവിന്റെ ബിനാമികളെന്ന നിലയില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്‍, ബാബു റാം എന്നിവര്‍ക്കെതിരെ തെളിവ് ശേഖരിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇവരെക്കുറിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO