‘ഉണ്ട’യുടെ ഒഫിഷ്യല്‍ ടീസര്‍ എത്തി

മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയടക്കം അവതരിപ്പിച്ചുള്ളതാണ് ദൈര്‍ഘ്യം കുറഞ്ഞ ടീസര്‍.  ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ്... Read More

മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയടക്കം അവതരിപ്പിച്ചുള്ളതാണ് ദൈര്‍ഘ്യം കുറഞ്ഞ ടീസര്‍.  ബോക്സ്ഓഫീസില്‍ വിജയം നേടിയ ‘അനുരാഗ കരിക്കിന്‍ വെള്ളം’ ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO