നൂതന പരസ്യ പ്രചരണം

നവീനതരത്തിലുള്ള പരസ്യപ്രചരണങ്ങളിലൂടെ തങ്ങളുടെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്താന്‍ ഏറെ ശ്രമിക്കുന്നവരാണ് സിനിമാരംഗത്തുള്ളവര്‍. ഈ ശ്രേണിയില്‍ ശ്രദ്ധനേടിയിരിക്കുന്നത് തമിഴ്ചിത്രമായ 'ഗോലി സോഡ-2' ആണ്. സംവിധായകന്‍ വിജയ്മില്‍ട്ടണ്‍ ഒരു പുതിയ പ്രൊമോഷണല്‍ രീതിയാണ് ഉപയോഗപ്പെടുത്തിയത്. വാനുകളില്‍ ജി.എസ്സ്.ടി എന്ന്... Read More

നവീനതരത്തിലുള്ള പരസ്യപ്രചരണങ്ങളിലൂടെ തങ്ങളുടെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്താന്‍ ഏറെ ശ്രമിക്കുന്നവരാണ് സിനിമാരംഗത്തുള്ളവര്‍. ഈ ശ്രേണിയില്‍ ശ്രദ്ധനേടിയിരിക്കുന്നത് തമിഴ്ചിത്രമായ ‘ഗോലി സോഡ-2’ ആണ്. സംവിധായകന്‍ വിജയ്മില്‍ട്ടണ്‍ ഒരു പുതിയ പ്രൊമോഷണല്‍ രീതിയാണ് ഉപയോഗപ്പെടുത്തിയത്. വാനുകളില്‍ ജി.എസ്സ്.ടി എന്ന് ഒട്ടിച്ച് തമിഴ്നാട്ടിലെ വിവിധ മേഖലകളില്‍ ആവശ്യാനുസരണം വ്യത്യസ്ത ഐറ്റം വെറുതെ നല്‍കിവരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം, കെട്ടിണംപണി-സാമ്പത്തികപരാധീനതമൂലം മുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന് ആവശ്യമായ സാധനങ്ങള്‍, സ്കൂളുകളില്‍ പുസ്തകം എന്നിങ്ങനെ വാഹനങ്ങള്‍ ഫ്ളാഗ്ഓഫ് ചെയ്തത് നടന്‍ സൂര്യയാണ്. സിനിമയുടെ പ്രൊമോഷന്‍വര്‍ക്കുകള്‍ ഏവര്‍ക്കും പ്രയോജനപ്രദമാകുംവിധം ഒരുക്കിയ ‘ഗോലി സോഡ’ അണിയറക്കാര്‍ ഏറെ പ്രശംസകള്‍ നേടിയെടുത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO