മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും ഉണ്ണിമുകുന്ദന്‍, പക്ഷെ അഭിനേതാവയല്ല

തിരക്കഥാകൃത്ത് സേതു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കുട്ടനാടന്‍ ബ്ലോഗ്'. ദീര്‍ഘകാലം സച്ചി-സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കളിലൂടെയും പിന്നീട് സ്വതന്ത്ര എഴുത്തുകാരനിലൂടെയും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സേതുനാഥ് എന്ന സേതു.  ... Read More

തിരക്കഥാകൃത്ത് സേതു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’. ദീര്‍ഘകാലം സച്ചി-സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കളിലൂടെയും പിന്നീട് സ്വതന്ത്ര എഴുത്തുകാരനിലൂടെയും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സേതുനാഥ് എന്ന സേതു.

 

ഈ ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ് ഉണ്ണിമുകുന്ദനാണ്. ഉണ്ണി ഈ സിനിമയിലെ അഭിനേതാവല്ല. അസിസ്റ്റന്‍റ് ഡയറക്ടറാണ്. മല്ലുസിംഗ് കഴിഞ്ഞതുമുതലുള്ള ഉണ്ണിയുടെ സ്വപ്നമാണത്. സേതു സ്വതന്ത്രസംവിധായകനാകുന്നതറിഞ്ഞ് ഉണ്ണി വീണ്ടും തന്‍റെ ആഗ്രഹം അറിയിച്ചു. മമ്മൂട്ടിയോട് അനുവാദം തേടാനാണ് സേതു പറഞ്ഞത്. ഉണ്ണി നേരിട്ട് മമ്മൂട്ടിയോട് കാര്യം അവതരിപ്പിച്ചു. ഇടയ്ക്ക് പടം വന്നാല്‍ നീ എന്തുചെയ്യും എന്നായി മമ്മൂട്ടി. അത് ഒഴിവാക്കുമെന്ന് ഉണ്ണിയും. എങ്കില്‍ നിന്നെ നിശ്ചയിച്ചിരിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞതോടെയാണ് അസിസ്റ്റന്‍റ് ഡയറക്ടറായിട്ടുള്ള ഉണ്ണിയുടെ അരങ്ങേറ്റം യാഥാര്‍ത്ഥ്യമാകുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO