ഒടിയനുവേണ്ടി മോഹന്‍ലാല്‍ ഏറ്റുവാങ്ങിയ ശരീരപീഡകള്‍

ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഒരു പ്രധാനവെല്ലുവിളി ഒടിയന്‍ മാണിക്യന്‍റെ ഗെറ്റപ്പായിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ മാണിക്യനും കടന്നുപോകുന്നുണ്ട്.   രണ്ടായിരാമാണ്ടില്‍ നിന്ന് പിറകിലോട്ടാണ് ആ യാത്ര. അതായത് കാശിയില്‍ നിന്ന് തേങ്കുറിശ്ശിയിലേക്ക്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു... Read More

ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഒരു പ്രധാനവെല്ലുവിളി ഒടിയന്‍ മാണിക്യന്‍റെ ഗെറ്റപ്പായിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ മാണിക്യനും കടന്നുപോകുന്നുണ്ട്.

 

രണ്ടായിരാമാണ്ടില്‍ നിന്ന് പിറകിലോട്ടാണ് ആ യാത്ര. അതായത് കാശിയില്‍ നിന്ന് തേങ്കുറിശ്ശിയിലേക്ക്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു തുടങ്ങി.

 

ഒടിയന്‍റെ ആദ്യഭാഗം ഷൂട്ട് ചെയ്തത് വാരണാസിയിലായിരുന്നു.
അവിടെ ലാലേട്ടന്‍റെ യഥാര്‍ത്ഥ ശരീരപ്രകൃതിയാണ് ഉപയോഗിച്ചത്. ഗെറ്റപ്പില്‍ ഒരു അവധൂതന്‍റെ വിളക്കിചേര്‍ക്കലോടെ. ജട പിടിച്ച മുടിയും നീണ്ടുവളര്‍ന്ന താടിയുമൊക്കെയായി മാണിക്യന്‍ ഒരു അഘോരിയെ ഓര്‍മ്മപ്പെടുത്തുമെങ്കിലും അദ്ദേഹത്തിന്‍റെ മുഖം സര്‍വ്വസംഗപരിത്യാഗിയുടേതായിരുന്നു.

 

വാരണാസിയിലെ പതിനഞ്ച് ദിവസത്തെ ഷൂട്ടിംഗിന് ശേഷം ആദ്യ ബ്രേക്കെടുത്തു. കാരണം ഇനിയാണ് മാണിക്യന്‍ ഒടിയന് യൗവ്വനവേഷം കെട്ടിയാടാനുള്ളത്.

 

ഒടിയന്‍റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത് മാണിക്യന്‍റെ യൗവ്വനയുക്തമായ ഗെറ്റപ്പോടെയാണ്. അത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്‍റെ സഹായത്തോടെ ചെയ്തതാണെങ്കിലും വൈറലായി. ലാലേട്ടന്‍റെ രൂപമാറ്റം കണ്ട് പലരും അമ്പരന്നു. അതുപോലെ ലാലേട്ടന് ആകാന്‍ കഴിയുമോയെന്ന് ആശങ്കപ്പെട്ടു. കേരളത്തിലെ മുഴുവന്‍ ചര്‍ച്ചയും അതിനെ ചുറ്റിപ്പറ്റിയായിരുന്നു.

 

പക്ഷേ അതിനൊക്കെ മുമ്പേ ലാലേട്ടന്‍ മനസ്സുകൊണ്ട് അതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു.

 

കഠിനമായ ശരീരപീഡകളിലൂടെ കടന്നുപോകേണ്ട അതിസങ്കീര്‍ണ്ണമായ പരിശീലനമുറകളാണ് ഈ ചികിത്സാപദ്ധതിയിലുള്ളത്. അതിനാദ്യം ലാലേട്ടന്‍റെ ശരീരം സജ്ജമാണോ എന്നറിയേണ്ടിയിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് ലാലേട്ടന്‍ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിയത്. അവിടുത്തെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ അവര്‍ പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തി.

 

തുടര്‍ന്നായിരുന്നു പരിശീലനമുറകളുടെ തുടക്കം. ബാംഗ്ലൂരിലെ ഒരു സ്വകാര്യറിസോര്‍ട്ടിലാണ് അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ടെക്നീഷ്യന്‍മാരുമടക്കം ഇരുപത്തിനാ ലംഗ സംഘമാണ് ലാലേട്ടന്‍റെ പ്രത്യേക പരിശീലനത്തിനായി എത്തിയിരുന്നത്.

 

ചെറിയ ശാരീരിക പരിശീലനങ്ങളോടെയായിരുന്നു തുടക്കം. പിന്നീട് അതിന്‍റെ കാഠിന്യമേറി. റണ്ണിംഗ്, സ്വിമ്മിംഗ്, റോക്ക് ക്ലൈമ്പിംഗ് തുടങ്ങിയ തീവ്രപരിശീലനങ്ങളിലേക്ക് അത് വഴിമാറി.

 

 

ക്ലേ മാസ്ക് എക്സ്പിരിമെന്‍റാണ് രണ്ടാമത്തെ ഘട്ടം. വളരെ വിശേഷപ്പെട്ട ഒരു ചെളി കൊണ്ട് ലാലേട്ടന്‍റെ മുഖത്ത് തേക്കും. തുടര്‍ന്ന് 25 ഡിഗ്രി താപനിലയുള്ള ചേംബറിലേക്ക് അദ്ദേഹത്തെ മാറ്റും. മണിക്കൂറുകള്‍ക്കുശേഷം പതിനഞ്ച് ഡിഗ്രി താഴ്ന്ന താപനിലയിലുള്ള മറ്റൊരു ചേമ്പറിലേക്കും. അതുകൂടി കഴിയുമ്പോള്‍ ഒരു ഫേസ് മാസ്ക്ക് രൂപപ്പെട്ടിരിക്കും. ഉരുക്കുപോലെ ഉറഞ്ഞിരിക്കുന്ന ആ മാസ്ക് പിന്നീട് തല്ലിയുടച്ചാണ് എടുക്കുന്നത്.

 

ഒന്നിടവിട്ടാണ് ഈ പരിശീലനമുറകള്‍. ആദ്യദിവസം ഫിസിക്കല്‍ ട്രെയിനിംഗാണെങ്കില്‍ അടുത്തദിവസം ഫേസ് മാസ്ക്ക് നടക്കും.

 

കഠിനമായ ശരീര വേദന അനുഭവിച്ചുകൊണ്ടുവേണം ഈ പരിശീലന മുറകളിലൂടെയെല്ലാം കടന്നുപോകാന്‍. എന്നാല്‍ ലാലേട്ടന്‍ ഒരിക്കല്‍പോലും അതിന്‍റെ അസ്വസ്ഥത പ്രകടിപ്പിച്ചില്ല. ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുനിന്നില്ല. എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിട്ടു. ഒരു ലക്ഷ്യം മനസ്സില്‍ ഉറച്ചുകഴിഞ്ഞാല്‍ അതിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയ്യാറാകുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു.

 

മുപ്പത്തഞ്ച് ദിവസത്തെ പ്രാക്ടീസ് പ്ലാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. അത് ഇരുപത് ദിവസം കൂടി നീണ്ടു.

 

 

കടുത്ത കായിക പരിശീലനങ്ങള്‍ക്കൊപ്പം ഡയറ്റിംഗും കൂടിയായപ്പോള്‍ ലാലേട്ടന്‍റെ ശരീരഭാരം പതിനെട്ട് കിലോ കുറഞ്ഞു. അദ്ദേഹത്തിന്‍റെ ഉള്ളിലുണ്ടായിരുന്ന മേദസ്സുകളെല്ലാം ഉരുകിയൊലിച്ചുപോയി. മുഖപ്രസാദം കൊണ്ടും അദ്ദേഹം ചെറുപ്പമായി.

 

അമ്പത്തിയഞ്ച് ദിവസത്തെ ചികിത്സാപദ്ധതി അവസാനിച്ചതിനുപിറകെ റീ ഹാബിലിറ്റേഷന്‍ പ്രോസസ്സുകളുമുണ്ടായിരുന്നു. അതിനും അദ്ദേഹം വിധേയനായി. ആകെ 90 ദിവസം. അതോടെ ലാലേട്ടന് വീണ്ടും പ്രായം കുറഞ്ഞു.

 

ഇതിന് പിന്നാലെ, ലാലേട്ടന്‍ ഒടിയനില്‍ ജോയിന്‍ ചെയ്യേണ്ടതായിരുന്നു. അപ്പോഴായിരുന്നു പ്രകാശ്രാജിന്‍റെ ഡേറ്റ് ക്ലാഷ് വന്നത്. അതോടെ ഒടിയന് വീണ്ടും നീണ്ട ഷെഡ്യൂള്‍ വേണ്ടി വന്നു.

 

അതനുഗ്രഹമായത് ‘നീരാളി’ക്കും ‘കായംകുളം കൊച്ചുണ്ണി’ക്കുമാണ്. അതിനുശേഷമുള്ള ലാലേട്ടന്‍റെ വരവും നേരത്തെക്കാള്‍ ഊര്‍ജ്ജസ്വലമായിരുന്നു. ഞങ്ങളുടെ ഒടിയനായി, മാണിക്യനായി അദ്ദേഹം ഓരോ നിമിഷവും അഭിനയിച്ചുജീവിച്ചുകൊണ്ടിരിക്കുന്നു.

ശ്രീകുമാര്‍മേനോന്‍ പറഞ്ഞു നിര്‍ത്തി.

കെ. സുരേഷ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO