വെള്ളപ്പൊക്കം മുന്‍കൂട്ടി കണ്ട ജ്യോതിഷചക്രവര്‍ത്തി പെരിങ്ങോട് ശങ്കരനാരായണന്‍

കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കം ജ്യോതിഷചക്രവര്‍ത്തിയായ പെരിങ്ങോട് ശങ്കരനാരായണന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് സൂചന. ഇന്ത്യയില്‍ പ്രചാരത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ജ്യോതിഷ ദ്വൈവാരികയായ ജ്യോതിഷരത്നത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രവചിച്ചിരുന്നത്. ജൂലൈ 1 ന് വായനക്കാരുടെ മുന്നിലെത്തിയ ജ്യോതിഷരത്നം ദ്വൈവാരികയില്‍... Read More

കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കം ജ്യോതിഷചക്രവര്‍ത്തിയായ പെരിങ്ങോട് ശങ്കരനാരായണന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് സൂചന. ഇന്ത്യയില്‍ പ്രചാരത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ജ്യോതിഷ ദ്വൈവാരികയായ ജ്യോതിഷരത്നത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രവചിച്ചിരുന്നത്. ജൂലൈ 1 ന് വായനക്കാരുടെ മുന്നിലെത്തിയ ജ്യോതിഷരത്നം ദ്വൈവാരികയില്‍ പൂര്‍ണ്ണചന്ദ്രഗ്രഹണവും ഫലങ്ങളും എന്ന ലേഖനത്തിലാണ് വെള്ളപ്പൊക്കസാദ്ധ്യതയെക്കുറിച്ച് പെരിങ്ങോട് സൂചിപ്പിച്ചത്. 2018 ജൂലൈ 27 (കര്‍ക്കിടകം 11) വെള്ളിയാഴ്ച രാത്രി ഉത്രാടം-തിരുവോണം നക്ഷത്രത്തില്‍ മകരക്കൂറില്‍ കേതുഗ്രസ്ത ചന്ദ്രഗ്രഹണം സംഭവിക്കുമെന്നും അതോടൊപ്പം ഭൂകമ്പം, വെള്ളപ്പൊക്കം, ജലക്ഷാമം മുതലായവയ്ക്ക് സാദ്ധ്യതയുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനുംവരെ ഭീഷണിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO