വിജയ് സേതുപതി റോക്സ്

അനായാസമായ അഭിനയപാടവം ആണ് വിജയ് സേതുപതിയുടെ മുഖമുദ്ര. ഒരു ഗോഡ്ഫാദറിന്‍റെ പിന്‍ബലമോ റെക്കമെന്‍റേഷനോ ഇല്ലാതെ 'ടോപ്പ് സ്റ്റാര്‍' ഗണത്തില്‍ തനിക്ക് എത്തിച്ചേരാമെങ്കില്‍ ടാലന്‍റുള്ള ഏത് വ്യക്തിക്കും ഇത് സാധ്യംതന്നെ എന്ന് തറപ്പിച്ചു പറയുകയാണ് വിജയ്... Read More

അനായാസമായ അഭിനയപാടവം ആണ് വിജയ് സേതുപതിയുടെ മുഖമുദ്ര. ഒരു ഗോഡ്ഫാദറിന്‍റെ പിന്‍ബലമോ റെക്കമെന്‍റേഷനോ ഇല്ലാതെ ‘ടോപ്പ് സ്റ്റാര്‍’ ഗണത്തില്‍ തനിക്ക് എത്തിച്ചേരാമെങ്കില്‍ ടാലന്‍റുള്ള ഏത് വ്യക്തിക്കും ഇത് സാധ്യംതന്നെ എന്ന് തറപ്പിച്ചു പറയുകയാണ് വിജയ് സേതുപതി.

ഒരു സൂപ്പര്‍സ്റ്റാര്‍ പരിവേഷമോ, രൂപഭാവങ്ങളോ അവകാശപ്പെടാനില്ലാത്ത വിജയ് സേതുപതി, ഏവരുടേയും പ്രിയ താരമായി വളരാന്‍ അധികം താമസമുണ്ടായില്ല. കഥാപാത്രങ്ങളുടെ വ്യത്യസ്തതയും വിജയ്യെ ശ്രദ്ധേയനാക്കി. വിജയ് സേതുപതിയുടെ ലേറ്റസ്റ്റ് ചിത്രമാണ് ‘ഒരു നാള്‍ പാര്‍ത്തുസൊല്‍റേന്‍’. ഇതില്‍ എട്ട് ഗെറ്റപ്പുകളിലാണ് വിജയ് അഭിനയിക്കുന്നത്. ഗൗതം കാര്‍ത്തിക്ക് വിജയ്ക്കൊപ്പം മറ്റൊരു നായകനാകുന്നു. ഇമേജുകളുടെ കെട്ടുപാടുകള്‍ ഇല്ലാതെ, സ്വതസിദ്ധമായ ശൈലിയില്‍ തന്‍റെ ജൈത്രയാത്ര തുടരുകയാണ് വിജയ് സേതുപതി എന്ന യഥാര്‍ത്ഥ കലാകാരന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO