മണിയ്ക്കുള്ള സ്നേഹ സമര്‍പ്പണമാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ -വിനയന്‍

വിനയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'. നടനും മിമിക്രികലാകാരനും നാടന്‍പാട്ടിന്‍റെ തോഴനുമായ കലാഭവന്‍മണിയുടെ ജീവിത സഞ്ചാരവഴികളിലൂടെ കടന്നുപോകുന്ന പ്രമേയ പശ്ചാതലത്തില്‍നിന്നാണ് സിനിമ രൂപംകൊള്ളുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിനൊപ്പം ചേര്‍ത്തുവയ്ക്കുന്നു A... Read More

വിനയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’. നടനും മിമിക്രികലാകാരനും നാടന്‍പാട്ടിന്‍റെ തോഴനുമായ കലാഭവന്‍മണിയുടെ ജീവിത സഞ്ചാരവഴികളിലൂടെ കടന്നുപോകുന്ന പ്രമേയ പശ്ചാതലത്തില്‍നിന്നാണ് സിനിമ രൂപംകൊള്ളുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിനൊപ്പം ചേര്‍ത്തുവയ്ക്കുന്നു A RTRIBUTE TO KALABHAN MANI.
കലാഭവന്‍ മണിയോടുള്ള സ്നേഹവും അടുത്ത ബന്ധവുമാണ് ഇങ്ങനെയൊരു സിനിമയ്ക്ക് കാരണമെന്നും പലപ്പോഴായി മണി തന്നെ പറഞ്ഞിട്ടുള്ള കണ്ണീരില്‍ നനഞ്ഞ ജീവിതാനുഭവങ്ങളില്‍നിന്നാണ് സിനിമയക്ക് കഥ കണ്ടെത്തിയതെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്‍റേതായൊരു പ്രത്യേക ഇടം കണ്ടെത്തിയ മലയാളത്തിന്‍റെ അഭിമാനമായ ഒരു നടന് കൊടുക്കാവുന്ന സ്നേഹസമര്‍പ്പണമാണ് ഈ സിനിമ.

 

1988 ലാണ് എന്‍റെ സിനിമാജിവിതമാരംഭിക്കുന്നത്. അന്ന് കെ.എസ്.ഇ. ബിയില്‍ വര്‍ക്കുചെയ്യുകയാണ്. ഞങ്ങള് കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആലിലക്കുരുവികള്‍ എന്ന സിനിമ നിര്‍മ്മിച്ചു. എസ്.എല്‍.പുരം ആനന്ദായിരുന്നു സംവിധായകന്‍. സുരേഷ് ഗോപി, ശോഭന, ലിസി എന്നിവരൊക്കെ അഭിനയിച്ച സിനിമ വലിയ പരാജയമായിരുന്നു. അടുത്തവര്‍ഷം 89 ല്‍ ആയിരം ചിറകുള്ള മോഹം എന്ന സിനിമ സ്വന്തമായി സംവിധാനം ചെയ്തു. അന്നുമുതള്‍ ഇതുവരെ എന്‍റേതായ വഴിയില്‍ കൂടിയാണ് സഞ്ചരിച്ചത്. എനിക്കുതോന്നിയപോലെ സിനിമയെടുത്തു. വലിയ ഫിലിംമേക്കറായെന്ന അവകാശവാദമൊന്നുമില്ല.

 

 

ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വാസന്തിയും ലക്ഷ്മിയും ഞാനും കരുമാടിക്കുട്ടന്‍ തുടങ്ങിയ പതിനാലു സിനിമകള്‍ കലാഭവന്‍ മണിയെ വച്ച് ചെയ്തു. സൂപ്പര്‍സ്റ്റാറുകളുടെ മൂന്നോ നാലോ സിനിമ ചെയ്തു മണിയുടെ അനുസ്മരണയോഗത്തില്‍ പങ്കെടുത്തപ്പോള്‍ കലാഭവന്‍മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോഴാണ് അതിന് സാധിച്ചത്.

 

സിനിമയില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയായി അഭിനയിക്കുന്നത് മണിയെപ്പോലെതന്നെ കറുത്തു സുന്ദരനായ മിമിക്രിക്കാരനായ രാജാമണിയാണ്. മിമിക്രിയെന്ന് പറയുന്നത് നിസ്സാരകലയല്ല. കണ്ടു പഠിക്കാനുള്ള അപാരമായ കഴിവാണ് അവരുടെ ശക്തി. രാജാമണിയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മിമിക്രിക്കാരനാണല്ലോ? മണിയെപ്പോലൊരാളുടെ വേഷം ചെയ്യുമ്പോള്‍ കുറച്ചുകൂടി നല്ലൊരാളെ വെക്കാമായിരുന്നില്ലേയെന്ന് പലരും ചോദിച്ചു.

 

 

നാടന്‍പാട്ടെന്ന കലാരൂപത്തെ ലോകത്തിനുമുന്നില്‍ ആസ്വാദ്യകരമായി അവതരിപ്പിച്ച എന്തിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു കലാകാരന്‍റെ ഡെഡിക്കേഷന്‍, അഭിനയസിദ്ധി അതൊക്കെയാണ് കലാഭവന്‍ മണിയില്‍ ഞാന്‍ കണ്ട പ്രത്യേകതകള്‍.
സുന്ദര്‍ദാസ് സംവിധാനം ചെയ്ത ഒരു പടത്തിലാണ് മണിയെ ഞാന്‍ കാണുന്നത്. അന്നേ തോന്നിയ ഒരിഷ്ടമുണ്ട്. ആ ഇഷ്ടമാണ് മണിയെ നായകനാക്കാന്‍ കാരണം. എന്‍റെ വീട്ടില്‍ മണി ആദ്യമായിവരുന്നത് ദിലീപിന്‍റെയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രഞ്ജിത്തിന്‍റെയും കൂടെയാണ്. പലരും മണിയെ മിമിക്രിക്കാരനെന്നുപറഞ്ഞു കളിയാക്കിയിരുന്ന ഒരു കാലമുണ്ട്. അവിടെനിന്നാണ് ഇന്ത്യയിലെ മികച്ച നടനെ തെരഞ്ഞെടുക്കുന്ന ദേശീയ അവാര്‍ഡ് ജൂറിക്കുമുന്നില്‍ മണി എത്തിയതെന്നോര്‍ക്കണം. വാസന്തിയും ലക്ഷ്മിയും ഞാനും, കരുമാടിക്കുട്ടനിലൊക്കെ അതിഗംഭീരമായ അഭിനയമാണ് മണികാഴ്ചവച്ചിട്ടുള്ളത്.

 

 

വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയില്‍ തൂക്കുപാലത്തിലൂടെ നടന്നുവരുന്ന അന്ധനായ മണി എതിരെവരുന്ന നാണിത്തള്ളയോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ആ സീന്‍ ഷൂട്ടുചെയ്യുമ്പോള്‍ ചിരിച്ചുകൊണ്ട് മണി കരയുകയായിരുന്നു. ക്യാമറ കട്ട് ചെയ്യാതെ കുറച്ചുനേരം ഞങ്ങളതുനോക്കിനിന്നു. കട്ട് പറഞ്ഞശേഷം മണിയോടു ഞാന്‍ ചോദിച്ചു. എന്തുപറ്റി? വല്ലാതെ ഇമോഷണലായി പോയല്ലോ.
സാറെ… പത്താംക്ലാസ് വരെ ഞാന്‍ പഠിച്ചുള്ളു. അതുവരെ പുതിയ ഉടുപ്പ് ഞാനിട്ടിട്ടില്ല. അടുത്തവീട്ടിലെ കുട്ടികള്‍ ഉപയോഗിച്ച് പഴകിയ ഉടുപ്പ് കിട്ടുമ്പോള്‍ അതിരെ കീറിയ ഭാഗങ്ങള്‍ അമ്മ തുന്നിത്തരും. അതിട്ടോണ്ടാണ് സ്ക്കൂളില്‍ പോയിരുന്നത്. ഒരുദിവസം ഞാനിട്ടുകൊണ്ടുപോയ ഷര്‍ട്ട് തന്ന പയ്യന്‍ സ്ക്കൂളിലെ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് ഇത് എന്‍റെ ഷര്‍ട്ടാണെന്നു പറഞ്ഞു കളിയാക്കി ചിരിച്ചപ്പോള്‍, ആ ഷര്‍ട്ടൂരി വലിച്ചെറിഞ്ഞിട്ടുപോന്നു. അഭിനയിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഞാനതു ഓര്‍ത്തുപോയി. ഹൃദയംമുറിഞ്ഞു കണ്ണിലൂടെ രക്തമൊഴുകുന്ന മണിയെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും.
മണി കരയുന്നത് ആരും കണ്ടിട്ടില്ല. പ്രത്യേക ശൈലിയില്‍ ചിരിക്കുന്ന കലാഭവന്‍ മണിയെയാണ് എല്ലാവരും കണ്ടിട്ടുള്ളത്.
എന്നെപ്പോലൊരാള്‍ക്ക് സിനിമയില്‍ നായകനായി അഭിനയിക്കാന്‍ പറ്റ്വോന്നു പക്രു (അജയന്‍) എന്നോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല? പക്രുവിന്‍റെ ചോദ്യത്തില്‍നിന്നാണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകുന്നത്. വിനയന്‍ പറഞ്ഞു നിര്‍ത്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO