വിനീത് ശ്രീനിവാസനൊപ്പം മാത്യു തോമസും

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തല്‍ വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മാത്യു തോമസും... Read More

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തല്‍ വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

സ്ക്കൂൾ പഞ്ചാത്തലത്തില്‍ രസാവഹമായി അവതരിപ്പിക്കുന്ന ഈ ചിത്രം പുതിയ തല മുറക്കുള്ള സന്ദേശവും നൽകുന്നു. ഗിരീഷും ഡിനോയ് യും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ് (ഞണ്ടുകളുടെ നാട്ടിൽ ഫെയിം) . ജോമോൻ.ടി.ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ഏതാനും പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം മാർച്ച് അവസാന വാരത്തിൽ ചാലക്കുടിയിൽ ആരംഭിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO