വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ ‘മനോഹരം’

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു 'മനോഹരം' എന്നാണ് സിനിമയുടെ പേര്.  'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് മനോഹരം. വിനീതിനെ പ്രധാന കഥാപാത്രമാക്കി 'ഓര്‍മ്മയുണ്ടോ ഈ... Read More

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു ‘മനോഹരം’ എന്നാണ് സിനിമയുടെ പേര്.  ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് മനോഹരം. വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ സംവിധാനം ചെയ്ത അന്‍വര്‍ സാദത്താണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അന്‍വര്‍ സാദത്ത് തന്നെയാണ് തിരക്കഥയും തയാറാക്കിയിരിക്കുന്നത്.

 

ഈ ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പാലക്കാടാണ്. ചിത്രത്തില്‍ വിനീതിന്റെ നായികയായി എത്തുന്നത് പുതുമുഖ നായികയാണ്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവര്‍ക്കൊപ്പം ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തില്‍ അഭിനയിക്കുന്നുണ്ട്.ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO