വിശാല്‍-അനിഷ വിവാഹനിശ്ചയം

സിനിമാവൃത്തങ്ങളില്‍ പരന്നിരുന്ന വിശാല്‍-അനിഷ പ്രണയാഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും മാര്‍ച്ച് 16- ന് ഹൈദരാബാദിലെ വിവാഹനിശ്ചയവേദിയിലെത്തുന്നു. വിശാലിന്‍റെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങില്‍ സംബന്ധിക്കുകയുള്ളൂ. നടികര്‍സംഘം കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഇളയരാജയുടെ 75-ാമത് സംഗീതമേള... Read More

സിനിമാവൃത്തങ്ങളില്‍ പരന്നിരുന്ന വിശാല്‍-അനിഷ പ്രണയാഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും മാര്‍ച്ച് 16- ന് ഹൈദരാബാദിലെ വിവാഹനിശ്ചയവേദിയിലെത്തുന്നു. വിശാലിന്‍റെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങില്‍ സംബന്ധിക്കുകയുള്ളൂ. നടികര്‍സംഘം കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഇളയരാജയുടെ 75-ാമത് സംഗീതമേള തുടങ്ങിയ തിരക്കുകളിലായിരുന്ന വിശാല്‍ അല്‍പ്പമൊന്ന് സ്വതന്ത്രമായപ്പോഴാണ് തന്‍റെ വിവാഹനിശ്ചത്തിലേയ്ക്ക് കടന്നത്.

 

 

ഇതോടെ വിശാലിന്‍റേയും വരലക്ഷ്മിയുടേയും ചുറ്റിപ്പറ്റി സിനിമാ പിന്നാമ്പുറങ്ങളില്‍ കേട്ടിരുന്ന മറ്റൊരു പ്രണയത്തിനും തിരശ്ശീല വീണു. അടുത്തിടെ നടന്ന ഒരു ഇന്‍റര്‍വ്യൂവില്‍ വരലക്ഷ്മി, വിശാല്‍ തന്‍റെ ഒരു സുഹൃത്തുമാത്രമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. വിശാലിന്‍റെ ഭാര്യയായെത്തുന്ന അനിഷ അല്ലാറെഡ്ഡി തെലുങ്ക് ചിത്രങ്ങളില്‍ ഉയര്‍ന്നുവരുന്ന നടിയാണ്. വിജയ്ദേവരകൊണ്ടയുടെ ‘അര്‍ജ്ജുന്‍ റെഡ്ഡി’യിലും ‘പെല്ലി ചൂപ്പുലു’വിലും ശ്രദ്ധേയമാ വേഷം ചെയ്തിരുന്നു അനിഷ.

Show Less

No comments Yet

SLIDESHOW

LATEST VIDEO