വിഷു ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ 3 ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്

ഇത്തവണ മൂന്ന് ചിത്രങ്ങളാണ് വിഷു റിലീസായി തിയേറ്ററുകളിലെത്തുന്നത്. കമ്മാരസംഭവം, മോഹന്‍ലാല്‍, പഞ്ചവര്‍ണ്ണതത്ത.   ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് അണിയിച്ചൊരുക്കിയ ചിത്രമാണ് 'കമ്മാരസംഭവം'. കമ്മാരന്‍ നമ്പ്യാര്‍ എന്ന ടൈറ്റില്‍ ക്യാരക്ടറിനെയാണ് ദിലീപ് ഈ... Read More

ഇത്തവണ മൂന്ന് ചിത്രങ്ങളാണ് വിഷു റിലീസായി തിയേറ്ററുകളിലെത്തുന്നത്. കമ്മാരസംഭവം, മോഹന്‍ലാല്‍, പഞ്ചവര്‍ണ്ണതത്ത.

 

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് അണിയിച്ചൊരുക്കിയ ചിത്രമാണ് ‘കമ്മാരസംഭവം’. കമ്മാരന്‍ നമ്പ്യാര്‍ എന്ന ടൈറ്റില്‍ ക്യാരക്ടറിനെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുരളിഗോപിയാണ് കമ്മാരസംഭവത്തിന്‍റെ കഥാകാരന്‍. പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥിന്‍റെ ആദ്യമലയാളചിത്രം കൂടിയാണിത്. നമിതപ്രമോദ് ആണ് നായിക. ശ്വേതമേനോന്‍, ബോബിസിംഹ, മണിക്കുട്ടന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീര്‍ കരമന, വിനയ്ഫോര്‍ട്ട്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, അഞ്ജലി തുടങ്ങി ഒരു വന്‍താരനിരയും ചിത്രത്തിലുണ്ട്. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

മഞ്ജുവാര്യരെയും, ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രമാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രമാണ് ‘മോഹന്‍ലാല്‍’. മോഹന്‍ലാല്‍ എന്ന മഹാനടന്‍റെ ആരാധികയുടെ വേഷത്തിലാണ് മഞ്ജുവാര്യര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. മീനുക്കുട്ടി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സേതുമാധവനായി ഇന്ദ്രജിത്ത് അഭിനയിക്കുന്നു. മോഹന്‍ലാലിന്‍റെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘കിരീട’ത്തിലെ നായകകഥാപാത്രത്തിന്‍റെ പേരാണ് സേതുമാധവന്‍. നാലുകോടി മുതല്‍ മുടക്കി എടുത്ത ഈ ചിത്രത്തിന്‍റെ സാറ്റ്ലൈറ്റ് റൈറ്റ് ഇതിനോടകം 3 കോടിക്ക് വിറ്റുപോയിട്ടുണ്ട്.
സലിംകുമാര്‍, അജുവര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, സിദ്ധിഖ്, സുധികോപ്പ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
സാജി ദി ന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയും, സംഭാഷണവും എഴുതിയിരിക്കുന്നത് മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടിയായ സുധീഷ് ആണ്. ഷാജി കുമാറാണ് ഛായാഗ്രാഹകന്‍. മിഡ്നൈറ്റ് മൂവീസിന്‍റെ ബാനറില്‍ അനില്‍ കുമാറാണ് മോഹന്‍ലാല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

രമേഷ്പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവര്‍ണ്ണതത്ത’. പ്രശസ്ത നടന്‍ മണിയന്‍പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജയറാമും കുഞ്ചാക്കോബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനുശ്രീ, പ്രേംകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഹരീ പി. നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് പഞ്ചവര്‍ണ്ണ തത്തയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എം. ജയചന്ദ്രനെ കൂടാതെ നാദിര്‍ഷയും ഈ ചിത്രത്തിനുവേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO