ഗിന്നസ് ലക്ഷ്യമിട്ട് ‘വിശ്വഗുരു’

ഗിന്നസ് ബുക്കിലിടം നേടാനും അതുവഴി മലയാളത്തിന്‍റെ യശസ്സ് ലോകസിനിമാ ഭൂപടത്തില്‍ ഉയര്‍ത്തിപ്പിടിക്കുവാനുമുള്ള ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് 'വിശ്വഗുരു.' ജാതിമത ചിന്തകള്‍ക്കതീതമായി ഏകലോകദര്‍ശനം ചമച്ച ശ്രീനാരായണ ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വിജീഷ് മണിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.... Read More

ഗിന്നസ് ബുക്കിലിടം നേടാനും അതുവഴി മലയാളത്തിന്‍റെ യശസ്സ് ലോകസിനിമാ ഭൂപടത്തില്‍ ഉയര്‍ത്തിപ്പിടിക്കുവാനുമുള്ള ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ‘വിശ്വഗുരു.’ ജാതിമത ചിന്തകള്‍ക്കതീതമായി ഏകലോകദര്‍ശനം ചമച്ച ശ്രീനാരായണ ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വിജീഷ് മണിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
‘സ്ക്രിപ്റ്റ് ടു റിലീസ്’ വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്തുതീര്‍ക്കുന്നുവെന്നതാണ് വിശ്വഗുരുവിന്‍റെ ഹൈലൈറ്റ്. ഡിസംബര്‍ 27-ാം തീയതി രാത്രി തിരക്കഥ രചിച്ച് ഷൂട്ട് തുടങ്ങിയ ചിത്രം ഡിസംബര്‍ 29-ാം തീയതി രാത്രി 11.30 മണിക്ക് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഷൂട്ടിംഗിന് പുറമെ ടൈറ്റില്‍ രജിസ്ട്രേഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, സെന്‍സറിംഗ്, പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങി പ്രദര്‍ശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ത്തു.
പുരുഷോത്തമന്‍ കൈനക്കരി, ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെ.പി.എ.സി. ലീലാകൃഷ്ണന്‍, റോജി. പി. കുര്യന്‍, ഷെജിന്‍, ബേബി പവിത്ര എന്നിവരഭിനയിക്കുന്നു.
ബാനര്‍ അനശ്വര മൂവീസ്, നിര്‍മ്മാണം എ.വി. അനൂപ്, വിജീഷ് മണി, തിരക്കഥ പ്രമോദ് പയ്യന്നൂര്‍, ഛായാഗ്രഹണം ലോകനാഥന്‍, ചമയം പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, കല അര്‍ക്കന്‍, പി.ആര്‍.ഒ അജയ്തുണ്ടത്തില്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO