വാള്‍ട്ട്ഡിസ്നിയുടെ ഭാഗ്യതാരം മിക്കിമൗസ്

പല തരത്തിലുള്ള കാര്‍ട്ടൂണുകളുമായി വാള്‍ട്ട്ഡിസ്നി പത്രമാസികകളുടെ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എഡിറ്റര്‍മാര്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ തീരെ കൊല്ലില്ലെന്നും ഇനി ഇവിടെ വരരുതെന്നും താക്കീതും നല്‍കിയിരുന്നു. അങ്ങനെയിരിക്കെയാണ് അടുത്തൊരു പള്ളിയില്‍ ചിത്രങ്ങള്‍ വരയ്ക്കാനായി ഡിസ്നിയെ... Read More

പല തരത്തിലുള്ള കാര്‍ട്ടൂണുകളുമായി വാള്‍ട്ട്ഡിസ്നി പത്രമാസികകളുടെ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എഡിറ്റര്‍മാര്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ തീരെ കൊല്ലില്ലെന്നും ഇനി ഇവിടെ വരരുതെന്നും താക്കീതും നല്‍കിയിരുന്നു. അങ്ങനെയിരിക്കെയാണ് അടുത്തൊരു പള്ളിയില്‍ ചിത്രങ്ങള്‍ വരയ്ക്കാനായി ഡിസ്നിയെ ക്ഷണിക്കുന്നത്. ചിത്രം വരച്ചുകൊണ്ടിരുന്ന അദ്ദേഹം ക്ഷീണം തോന്നിയപ്പോള്‍ അല്‍പ്പനേരം വിശ്രമിച്ചു. അപ്പോഴാണ് ചിത്രം വരച്ചുകൊണ്ടിരുന്ന ഷെഡ്ഡിലെ പലകകള്‍ക്കിയിലൂടെ ഒരു ചുണ്ടെലി പുറത്തേയ്ക്ക് വരുന്നത്. ചിത്രം വരച്ചുകൊണ്ടിരുന്ന പെന്‍സില്‍ കണ്ടപ്പോള്‍ ചുണ്ടെലിക്ക് കൗതുകം തോന്നി. പതിയെ അതിന്‍റെ അറ്റത്ത് മൂക്കുകൊണ്ടുവന്ന് മണത്തുനോക്കി. കൊള്ളാമെന്ന് ചുണ്ടെലിക്ക് മനസ്സില്‍ തോന്നി. പതിയ ഒന്ന് തട്ടിനോക്കി. കുഴപ്പമില്ല. പിന്നെ രണ്ടു കൈകളിലും പെന്‍സില്‍ മുറുകെ പിടിച്ച് വാലിട്ടിളക്കാനും തുടങ്ങി. ഇത് കണ്ടുകൊണ്ടിരുന്ന വാള്‍ട്ട് ഡിസ്നിയുടെ മനസ്സിലേയ്ക്ക് ഒരാശയം എത്തിക്കഴിഞ്ഞു. എന്തുകൊണ്ട് ഈ കുഞ്ഞനെലിയെ നായകനാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചുകൂടാ. അങ്ങനെ മിക്കിമൗസ് കാര്‍ട്ടൂണ്‍ കഥാപാത്രമാവുകയും ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO