പ്രമുഖ നോവലിസ്റ്റ് ബി.എം.സി. നായർ അന്തരിച്ചു

നയതന്ത്രജ്ഞനും പ്രമുഖ നോവലിസ്റ്റുമായ നോവലിസ്റ്റുമായ ബി. മോഹനചന്ദ്രന്‍നായര്‍ എന്ന ബി.എം.സി.നായർ  (77) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈ അണ്ണാനഗറിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഭാര്യ ലളിത, മക്കള്‍ മാധവി, ലക്ഷ്മി എന്നിവര്‍. ... Read More

നയതന്ത്രജ്ഞനും പ്രമുഖ നോവലിസ്റ്റുമായ നോവലിസ്റ്റുമായ ബി. മോഹനചന്ദ്രന്‍നായര്‍ എന്ന ബി.എം.സി.നായർ  (77) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈ അണ്ണാനഗറിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഭാര്യ ലളിത, മക്കള്‍ മാധവി, ലക്ഷ്മി എന്നിവര്‍. 

1941 ല്‍ കെ. ബാലകൃഷ്ണപിള്ളയുടെയുൺ ജാനകിയമ്മയുടെയും മകനായി ആലുവയില്‍ ജനനം. അപസര്‍പ്പക നോവല്‍ രചനയ്ക്ക് പ്രത്യേകമായൊരു മാനൺ നല്‍കിയ ബി.എം.സി. നായര്‍ 1965 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി. മൊസാൺബിക്, ജമൈക്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കുവൈറ്റ് ഇന്ത്യന്‍ അംബാസിഡറായും പ്രവര്‍ത്തിച്ചു. ഔദ്യോഗികരൺഗത്തുനിന്നും വിരമിച്ച അദ്ദേഹം ചെന്നൈയിലായിരുന്നു സ്ഥിരതാമസം. എട്ട് നോവലുകളും വിവിധ ചെറുകഥകളും മലയാള സാഹിത്യത്തിന് ബി.എം.സിയുടെ സംഭാവനയാണ്. പ്രശസ്ത നോവലായ കലിക തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ നോവല്‍ ചലച്ചിത്രമാക്കുകയും ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO