പ്രിയന് ‘ആദി’ ഇഷ്ടപ്പെടാതെ പോയത് എന്തുകൊണ്ട്?

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി ആദ്യം അഭിനയിച്ച സിനിമയാണല്ലോ 'ആദി.' ജീത്തുജോസഫ് സംവിധാനം ചെയ്ത ഈ സിനിമ പ്രണവിന്‍റെ ആദ്യസിനിമ എന്ന നിലയിലും മോഹന്‍ലാലിനെപ്പോലെ ഒരു മഹാനടന്‍റെ മകനെന്ന നിലയിലും 'ആദി' പ്രേക്ഷകസമക്ഷം... Read More

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി ആദ്യം അഭിനയിച്ച സിനിമയാണല്ലോ ‘ആദി.’ ജീത്തുജോസഫ് സംവിധാനം ചെയ്ത ഈ സിനിമ പ്രണവിന്‍റെ ആദ്യസിനിമ എന്ന നിലയിലും മോഹന്‍ലാലിനെപ്പോലെ ഒരു മഹാനടന്‍റെ മകനെന്ന നിലയിലും ‘ആദി’ പ്രേക്ഷകസമക്ഷം ലാന്‍റ് ചെയ്യുന്നത് വലിയ ഒരു ആരവത്തോടെയായിരുന്നുവല്ലോ. ‘ആദി’ കണ്ടവരില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

 

സംവിധായകന്‍ പ്രിയദര്‍ശനും ‘ആദി’ സിനിമ ഇഷ്ടപ്പെട്ടില്ല എന്നുള്ളതാണ് സത്യം. എന്തുകൊണ്ട് പ്രിയദര്‍ശന്‍റെ കാര്യം മാത്രം ഇവിടെ എടുത്തുപറയുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. മോഹന്‍ലാലും പ്രിയദര്‍ശനും വളരെ അടുത്ത സുഹൃത്തുക്കള്‍…, സഹപ്രവര്‍ത്തകര്‍… ആണെന്നുള്ളത് ഒരു കാര്യം. മറ്റൊന്ന് പ്രിയന്‍ പ്രണവിനെ കുഞ്ഞുപ്രായം മുതല്‍ കാണുന്നു. പ്രിയന് പ്രണവ് അപ്പുവാണ്. അവര്‍ തമ്മില്‍ വളരെ പെറ്റ് ആണെന്നതാണ് സത്യം.

 

 

ആ രീതിയില്‍ തന്നെ ‘ആദി’ എന്ന സിനിമയെക്കുറിച്ച് പ്രിയന് ഏറെ പ്രതീക്ഷകളാണുണ്ടായിരുന്നത്. പ്രിയന്‍റെ ആ പ്രതീക്ഷ അസ്ഥാനത്തായി. ‘ആദി’ സിനിമ തനിക്കിഷ്ടമായില്ലെന്ന കാര്യം പ്രിയന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ പല അടുപ്പക്കാരോടും തുറന്നുപറഞ്ഞിരിക്കുന്നു. സംവിധാനം, തിരക്കഥ, ഇവ മാത്രമല്ല, സിനിമയുടെ ഫോട്ടോഗ്രാഫിയുടെ കാര്യത്തിലും പ്രിയന്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നതായി അറിയുന്നു.

 

എന്തായാലും ‘ആദി’ കഴിഞ്ഞു. ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കാണ് പ്രണവ് എത്തിയിരിക്കുന്നത്. പ്രിയനും മോഹന്‍ലാലും കൂടി വീണ്ടും ഒരുമിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രം അടുത്തുതന്നെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ തുടങ്ങുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO