വിജയ്‌യുടെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിൽ ജയറാമും ഒരു വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇടവേളയിൽ മലയാള സിനിമയിലെ മുൻനിര താരമായ മമ്മൂട്ടിയെ കുറിച്ച് വിജയ് ജയറാമിനോട് സംസാരിക്കുകയുണ്ടായത്രേ. വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന മമ്മുട്ടിയെ കുറിച്ച് വിജയ് ജയറാമിനോട് സംസാരിക്കുമ്പോൾ, ഈയിടെ റിലീസായി വിജയകരാമായി മുന്നേറുന്ന തന്റെ 'എബ്രഹാം ഓസ്‌ലർ' എന്ന ചിത്രത്തിൽ മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രം കുറിച്ച് ജയറാം വിജയ്‌യിനോട് സംസാരിച്ചുവത്രെ! അപ്പോൾ വിജയ് 'എബ്രഹാം ഓസ്‌ലർ' കാണാൻ താൽപര്യം പ്രകടിപ്പിച്ചുവത്രെ! ഇതിനെ തുടർന്ന് ജയറാം ചെന്നൈയിൽ വിജയിന് വേണ്ടി 'എബ്രഹാം ഓസ്‌ലർ' പ്രത്യേക ഷോക്ക് ഏർപ്പാട് ചെയ്യുകയും വിജയ് ആ ചിത്രം കാണുകയും, ചിത്രം കണ്ട ശേഷം ജയറാമിനെ വിജയ് വളരെ പ്രശംസിക്കുകയും ചെയ്തുവത്രേ! ഇക്കാര്യം ജയറാം തന്നെയായാണ് പുറത്തുവിട്ടിരിക്കുന്നത്.