NEWS

വിജയ്‌യുടെ 'GOAT'നെ കേരളത്തിലെത്തിക്കുന്നത് 'ഗോകുലം' ഗോപാലൻ

News

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ്‌ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് 'ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT). ആക്‌ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിജയിനൊപ്പം സ്നേഹ, മോഹൻ, ജയറാം, പ്രശാന്ത്, പ്രഭുദേവ, ലൈല, മീനാക്ഷി ചൗധരി തുടങ്ങി ഒരുപാട് താരമാണ് അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം നൽകുന്നത് യുവൻ ശങ്കർ രാജയാണ്. സെപ്റ്റംബർ 5-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ ബിസിനസ്സ് കാര്യങ്ങളും തകൃതിയായി നടന്നു വരികയാണ്.  അതനുസരിച്ചു ഈ ചിത്രത്തിനെ ഗോകുലം ഗോപാലന്റെ  'ശ്രീഗോകുലം മൂവീസാ'ണ് കേരളത്തിൽ എത്തിക്കുന്നത്. ഇതിന് മുൻപ് റിലീസായ വിജയ്‌യുടെ 'ലിയോ'യും ശ്രീഗോകുലം മൂവിസ് തന്നെയാണ് കേരളത്തിൽ വിതരണം ചെയ്തത്.


LATEST VIDEOS

Latest