NEWS

ചെന്നൈയിൽ ഇന്ന് 'ലിയോ' വിജയാഘോഷം...സമ്മാനമായി സ്വർണനാണയം..

News

വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഈയിടെ പുറത്തുവന്നു വമ്പൻ കളക്ഷൻ നേടിയ 'ലിയോ'യുടെ വിജയാഘോഷം ഇന്ന് (നവംബർ-1ന്)  ചെന്നൈയിലുള്ള നെഹ്‌റു ഇൻഡോർ സ്റ്റേടിയത്തിൽ നടക്കാനിരിക്കുകയാണ്. കർശന നിബന്ധനകളോടെയാണ് ഈ പരിപാടിക്ക് പോലീസ് അനുമതി നൽകിയിരിക്കുന്നത്. വിജയ് അടക്കമുള്ള താരനിര അണിനിരക്കുന്ന ഈ ആഘോഷ പരിപാടിയിൽ 5000-ലധികം പേര് പങ്കെടുക്കുവാൻ പാടില്ല, 300-ലധികം കാറുകൾക്ക് അനുമതിയില്ല, പരിപാടി നിശ്ചിത സമയത്ത് തന്നെ തുടങ്ങുകയും, അവസാനിപ്പിക്കുകയും വേണം തുടങ്ങി നിറയെ കർശന നിർദ്ദേശങ്ങളാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പോലീസ് നൽകിയിരിക്കുന്നത്. ഇതിന് കാരണം ഈയിടെ ചെന്നൈയിൽ എ.ആർ. റഹ്‌മാൻ ലൈവ് ഷോയിൽ നടന്ന പ്രശ്നങ്ങളാണ്. 
ഈ ആഘോഷ പരിപാടിയിൽ 'ലിയോ'യിൽ പ്രവർത്തിച്ചവർക്ക് ലിയോ എന്നെഴുതിയ സ്വർണനാണയം സമ്മാനമായി  നൽകാനാണ് ചിത്രത്തിന്റെ നിർമ്മാതാവായ ലളിത് കുമാർ തീരുമാനിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്. ഈ പാരിപാടിയിൽ വിജയ്‌യുടെ 'കുട്ടികഥ' പറച്ചിൽ ഉണ്ടായിരിക്കും എന്ന ആകാംക്ഷയോടെയാണ് വിജയ് ആരാധകർ കാത്തിരിക്കുന്നത്.


LATEST VIDEOS

Top News