മറ്റൊരു മലയാളി താരം കൂടി തമിഴ് സിനിമയിൽ പ്രവേശിക്കാനിരിക്കുകയാണ്. 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിൽ നായകിയായി എത്തിയ ആർഷ ചാന്ദ്‌നി ബൈജുവാണ്. നവാഗത സംവിധായകനായ അജിത് കുമാർ സംവിധാനം ചെയ്യുന്ന 'മുഗൈ' എന്ന ചിത്രം മുഖേനയാണ് ആർഷ ചാന്ദിനി ബിജുവിന്റെ തമിഴ് സിനിമാ പ്രവേശം. 'ആടുകളം' കിഷോർ, സമുതിരക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള രണ്ടു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. യൂട്യൂബിൽ വന്ന ആർഷ ചാന്ദ്‌നി ബൈജുവിന്റെ ഒരു വീഡിയോ കണ്ടതിന് ശേഷമാണത്രെ സംവിധായകൻ അജിത് കുമാർ ഇവരെ ചിത്രത്തിന്റെ നായകിയായി തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ശക്തി സംഗീതം ഒരുക്കുന്ന ചിത്രത്തിന് അർജുനാണു ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മീഡിയം ബഡ്ജറ്റിൽ ഒരുങ്ങിവരുന്ന ഈ ചിത്രത്തിന്റെ മറ്റുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.