വിജയ് നായകനായി വന്ന 'ലിയോ' എന്ന ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് 'കൂലി'. രജനികാന്ത് നായകനാകുന്ന ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം സത്യരാജ്, ശ്രുതിഹാസൻ മഹേന്ദ്രൻ എന്നിവർ അഭിനയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാള നടനായ സൗബിൻ സാഹിറും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ഒരു പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാൻ തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ നാഗാർജുനയുമായി ലോഗേഷ് കനകരാജ് ചർച്ചകൾ നടത്തി എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമായി 'മാസ്റ്ററി'ൽ വിജയ് സേതുപതി അവതരിപ്പിച്ച വില്ലൻ കഥാപാത്രം, 'ലിയോ'യിൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച വില്ലൻ കഥാപാത്രം പോലെയുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാനാണത്രെ നാഗാർജുനയുമായി ലോഗേഷ് ചർച്ചകൾ നടത്തിയത്. എന്നാൽ നാഗാർജുനക്ക് 'കൂലി'യിൽ അഭിനയിക്കാൻ വളരെയധികം താല്പര്യം ഉണ്ടെങ്കിലും ലോഗേഷ് കനകരാജ് ആവശ്യപ്പെട്ട ഷെഡ്യൂളിൽ അദ്ദേഹത്തിനെ കൊണ്ട് അഭിനയിക്കാൻ സാധിക്കുകയില്ലാതെ! അതിനാൽ താരം ഈ അവസരം നിരാകരിക്കുകയാണത്രെ ചെയ്തത്. ഇതിനു കാരണം ലോഗേഷ് കനകരാജ് ആവശ്യപ്പെട്ട ദിവസങ്ങളിൽ നാഗാർജുന വേറെ ചില ചിത്രങ്ങൾക്ക് വേണ്ടി കാൾഷീറ്റ് കൊടുത്തിട്ടുണ്ടത്രെ! കാൾഷീറ്റ് പ്രശ്‍നം കാരണം 'കൂലി'യിൽ രജിനിക്കൊപ്പം അഭിനയിക്കാൻ സാധിക്കാതെ പോയത് താരത്തിന് വളരെയധികം വിഷമം ഉണ്ടാക്കിയിട്ടുണ്ടത്രെ!