ഈയിടെ മലയാളത്തിൽ റിലീസായ 'ഭ്രമയുഗം' 'പ്രേമലു', 'മഞ്ഞുമ്മൽ ബോയ്സ്' എന്നീ ചിത്രങ്ങൾ തമിഴ്നാട്ടിലും വൻ വിജയം കൈവരിച്ചിരിക്കുകയാണ്. ഇതിൽ പ്രണയകഥയായി പുറത്തുവന്ന ‘പ്രേമലു’ അടുത്തിടെ 100 കോടി കളക്ഷൻ ക്ലബ്ബിൽ ഇടം നേടിയാതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തെലുങ്കിലെ പ്രശസ്ത സംവിധായകനായ രാജമൗലിയുടെ മകൻ കാർത്തികേയ 'പ്രേമലു' തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുകയും, റിലീസ് ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിലെ പോലെത്തന്നെ ആന്ധ്രയിലും, തെലുങ്കാനയിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇപ്പോൾ ഈ ചിത്രം തമിഴിലേക്കും മൊഴിമാറ്റം നടത്തി റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. തമിഴ് വർഷ പിറപ്പിനോടനുബന്ധിച്ച് 'പ്രേമലു'വിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് പറയപ്പെടുന്നത്.