NEWS

മലയാളിക്ക് മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി തന്ന മോനിഷ ഓർമ്മയായിട്ട് 32 വർഷം

News

മലയാളിക്ക് മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി തന്ന മോനിഷ ഓർമ്മയായിട്ട് ഇന്ന് 32 വർഷം.  നമ്മെ മതിമറപ്പിയ്ക്കും വിധം പ്രതിഭ കൊണ്ട് ഭ്രമിപ്പിച്ച നക്ഷത്ര ക്കുഞ്ഞ് മോനിഷ ഓർമ്മയായിട്ട് ഇന്ന് ഡിസംബർ 5 ന് 32 വർഷം. കോഴിക്കോട് പന്നിയൻ കരയിൽ 1971 ജനുവരി 24 ആം തിയതി ആണ് മോനിഷ ജനിച്ചത്. സ്കൂൾ പഠനത്തിനു ശേഷം 15 ആം വയസ്സിൽ നഖക്ഷ തങ്ങൾ എന്ന എം. ടി., ഹരിഹരൻ ടീമിന്റെ ചിത്രത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ പ്രായം കുറഞ്ഞ ഉർവശി അവാർഡിന് അർഹയായി. പെരുന്തച്ചൻ, കമലദളം അധിപൻ, ചമ്പക്കുളം തച്ച ൽ , കുടുംബ സമേതം , കടവ്, ഒരു കൊച്ചു ഭൂമികുലുക്കം, വേനൽ കിനാവകൾ, കുറുപ്പിൻ്റെ കണക്കു പുസ്തകം, തലസ്ഥാനം, ചെപ്പടി വിദ്യ, കനകാംബരങ്ങൾ, സായം സന്ധ്യ, വീണ മീട്ടിയ വിലങ്ങുകൾ , അധിപൻ തുടങ്ങി 18 ഓളം മലയാള ചിത്രങ്ങളിൽ അഭിനയി ച്ചു 4 തമിഴ് ചിത്രങ്ങളിലും, 3 കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു 1992 ഡിസംബർ 5 ആം തിയതി ചേർത്തലയിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിൽ 21 ആം വയസ്സിൽ ആ താര പൊലിമ എന്നെന്നേയ്ക്കുമായി അസ്തമിച്ചു. 


LATEST VIDEOS

Feactures