'എനിക്ക് സിനിമയോട് പണ്ടുമുതലെ ഇഷ്ടമായിരുന്നോ എന്നുചോദിച്ചാല്‍ സിനിമ എനിക്ക് ഭ്രാന്തായിരുന്നു എന്ന് പറയുന്നതാണ് ഉചിതം.
'രുദ്ര' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുവല്ലോ. അതായിരുന്നോ ആദ്യ സിനിമ?
നിഴല്‍ത്തച്ചനായിരുന്നു എന്‍റെ ആദ്യസിനിമ. എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സിനിമയോടുള്ള ആവേശം കൊണ്ട് പ്രൊഡക്ഷനും കോ- പ്രൊഡക്ഷനുമൊക്കെ ചെയ്താണ് സിനിമാരംഗത്തെത്തിയത്.
രണ്ടാമത് അഭിനയിച്ച രുദ്ര റിലീസായി അല്ലേ?
ഞാന്‍ നിഴല്‍ത്തച്ചനില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ രുദ്രയുടെ കഥയുമായി സജീവ് കിളികുലത്ത് എന്നെ സമീപിക്കുകയായിരുന്നു. അദ്ദേഹം സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.
വിഷു വരികയല്ലേ. 12 വര്‍ഷങ്ങളായി അവിടയല്ലേ. ദുബായിലെ വിഷു ആഘോഷം എങ്ങനെയാണെന്ന് പറയാമോ? അറബിനാടാണല്ലോ. ഈന്തപ്പനകളുടെ നാട്. കണിക്കൊന്നമരവും കൊന്നപ്പൂക്കളും ഒന്നുമില്ലാതെയുള്ള വിഷുവിനെക്കുറിച്ച്?
ആരുപറഞ്ഞു ദുബായില്‍ കൊന്നപ്പൂക്കള്‍ കിട്ടില്ലെന്ന്. ദുബായില്‍ കണിക്കൊന്നപ്പൂക്കളും വാഴയിലയും എല്ലാം കിട്ടും. ഏപ്രില്‍ 14 നോ 15 നോ സാധാരണ വിഷു വന്നാല്‍ കേരളത്തില്‍ ഒരു ദിവസം കൊണ്ട് വിഷു ആഘോഷം കഴിയും. എന്നാല്‍, ദുബായില്‍ അങ്ങനെയല്ല. ഓണമായാലും വിഷു ആയാലും പിന്നീടുള്ള മൂന്ന് മാസക്കാലത്തെ എല്ലാ ഓഫ്ഡെകളിലും വിഷു ആഘോഷമായിരിക്കും. വിഷു സദ്യയും അലങ്കാരങ്ങളും ആഘോഷങ്ങളും തന്നെ. ദുബായില്‍ പിന്നെ ഒരു ജില്ലയില്‍ മാത്രമുള്ള ആളുകളല്ലല്ലോ ഉള്ളത്. എല്ലാ ജില്ലകളിലുമുള്ള മലയാളികള്‍ ഉള്ളതുകൊണ്ട് ആഘോഷങ്ങളും കെങ്കേമമായിരിക്കും. ഇക്കുറി എങ്ങനെയിരിക്കുമെന്നത് ഒരു ടെന്‍ഷന്‍ തന്നെയാണ്.
ഇഷ്ടമുള്ള വിഷുപ്പാട്ടുകള്‍?
വിഷുഗാനങ്ങളെക്കുറിച്ച് ചോദിച്ചാല്‍... എന്താ പറയുക.. ആ പാട്ടുകളെല്ലാം നൊസ്റ്റാള്‍ജിയ തരുന്നതല്ലെ... എത്ര നല്ല പാട്ടുകളാണ്... എത്ര നല്ല വരികള്‍.. എത്ര നല്ല ഈണങ്ങളുള്ള പാട്ടുകള്‍. എല്ലാമെല്ലാം നമ്മുടെ മനസ്സിനെ പോസിറ്റീവായിട്ടുള്ള ഉന്മേഷം നല്‍കുന്നതല്ലെ.
'ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി....'
'കേശാദിപാദം തൊഴുന്നേന്‍...'
'മഴമുകിലൊളി വര്‍ണ്ണന്‍...' തുടങ്ങിയ പഴയപാട്ടുകള്‍ക്കൊപ്പം സമീപകാലത്ത് കേള്‍ക്കാന്‍ തുടങ്ങിയ വിഷുപ്പാട്ടുകളും എത്ര ഹൃദ്യമാണ്....
ദേവാസുരത്തിലെ 'മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്... പിന്നെ, കണികാണാന്‍ വന്നാട്ടെ... കറുത്ത പെണ്ണേ...., കൊന്നപ്പൂവെ... ഇങ്ങനെ വിഷുവിനെയും ആ മഞ്ഞപ്പൂക്കാലത്തെയും ഓര്‍മ്മപ്പെടുത്തുന്ന എത്രയെത്ര പാട്ടുകളാണ് നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്തിയിട്ടുള്ളത്...?چ
ജി. കൃഷ്ണന്‍
ഫോട്ടോ: ഫൈസല്‍ റമീഷ് കോഴിക്കോട്