നടി സുരഭി സന്തോഷ് വിവാഹിതയായി.ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ വളര്‍ന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ സുരഭി നര്‍ത്തകി കൂടിയാണ്. 2011ല്‍ കന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായ 'കുട്ടനാടന്‍ മാര്‍പ്പാപ്പ'യായിരുന്നു ആദ്യ മലയാള ചിത്രം.
സെക്കന്റ് ഹാഫ്, ഹാപ്പി സര്‍ദാര്‍, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദര്‍, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടു