NEWS

ധനുഷിന്‍റെ വില്ലന്‍ ജയറാം...

News

 

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ 'ഇഡലി കടൈ', 'കുബേര' എന്നീ തമിഴ് ചിത്രങ്ങളിലും, 'തേരേ ഇസ്‌ക് മെയിൻ' എന്ന ഹിന്ദി ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. അതിന് ശേഷം   തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്.

 ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ വമ്പൻ ബാനറുകളിലൊന്നായ ഐശരി  ഗണേഷിന്റെ വേൽസ് ഫിലിം ഇൻ്റർനാഷണലാണ്. ഈ ചിത്രത്തിൽ ധനുഷിനൊപ്പം നായികയായി അഭിനയിക്കുന്നത് മമിതാ ബൈജുവാണ്. അതുപോലെ അർജുൻ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാനിരിക്കുന്ന നടനെ കുറിച്ചുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. 

അതായത് ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാള നടനായ ജയറാം ആണത്രേ! ഇത് സംബന്ധിച്ച കരാറിൽ  ജയറാം ഒപ്പിട്ടു എന്നുള്ള റിപ്പോർട്ടുമുണ്ട്. ശങ്കർ സംവിധാനം ചെയ്തു ഈയിടെ റിലീസായ 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിൽ ജയറാം വില്ലനെപ്പോലെയുള്ള ഒരു കഥാപാത്രമാണ് അവതരിപ്പിച്ചിരുന്നത്. ഇതിനെ തുടർന്ന് ജയറാം അടുത്ത് ധനുഷിന് വില്ലനാകാൻ പോകുകയാണ്. ഈ വാർത്ത ശരിയാണെങ്കിൽ  ഇത് ധനുഷിനൊപ്പം  ജയറാം അഭിനയിക്കുന്ന ആദ്യത്ത ചിത്രമായിരിക്കും.


LATEST VIDEOS

Latest