NEWS

ദിലീപിന്റെ 'റിംഗ് മാസ്റ്റർ' തമിഴിലേക്ക്

News

മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമകൾ ഏറെയാണ്. അതിലും തമിഴിലാണ് നിറയെ മലയാള സിനിമകൾ റീമേക്ക് ചെയ്യപ്പെടുന്നത്. ഈയിടെ മലയാളത്തിൽ നിന്നും തമിഴിൽ റീമേക്കായി പുറത്തുവന്ന ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. തമിഴിലും അതേ പേരിൽ പുറത്തുവന്ന ഈ ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായകിയായി അഭിനയിച്ചത്. തമിഴിൽ അറിയപ്പെടുന്ന ഒരു സംവിധായകനായ ആർ. കണ്ണനാണ് സംവിധാനം നിർവഹിച്ചത്. എന്നാൽ മലയാളത്തിലെ പോലെ തമിഴിൽ ചിത്രം വിജയിക്കുകയുണ്ടായില്ല.

ഇതിനെ തുടർന്ന് സംവിധായകൻ ആർ.കണ്ണൻ 2014-ൽ  മലയാളത്തിൽ പുറത്തുവന്നു വൻ വിജയമായി മാറിയ 'റിംഗ് മാസ്റ്റർ' എന്ന ചിത്രവും തമിഴിൽ റീമേക്ക് ചെയ്യാൻ ഒരുങ്ങി വരികയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. ദിലീപും, കീർത്തിസുരേഷും നായകൻ, നായകിയായി  എത്തിയ ഈ ചിത്രത്തിന്റെ തമിഴ് റീമേക്കിൽ 'എല്ലാം  അവൻ ചെയ്യൽ', 'എൻ വഴി തനി വഴി', 'വൈഗൈ എക്സ്പ്രസ്സ്, തുടങ്ങിയ ചില സിനിമകളിൽ നായകനായി വന്ന ആർ.കേ.യാണത്രെ കഥാനായകനായി അഭിനയിക്കുന്നത്. നായകിയായി എത്തുന്നത് ആരാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല. ആർ.കണ്ണൻ സംവിധാനം ചെയ്തു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കാശേതാൻ കടവുളടാ'യാണ്.  ഈ ചിത്രം അടുത്ത മാസം (മെയ്) 12-ന്  റിലീസാകാനിരിക്കുകയാണ്. ഇതിന് ശേഷം പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി, മറ്റുള്ള താരങ്ങളെ തിരഞ്ഞെടുത്ത ശേഷം  ചിത്രീകരണം തുടങ്ങുവാനാണത്രെ ആർ.കണ്ണൻ തീരുമാനിച്ചിരിക്കുന്നത്.


LATEST VIDEOS

Top News